Monday May 29, 2017
Latest Updates

മന്ത്രി ജയലക്ഷ്മി വിവാഹിതയായി

മന്ത്രി ജയലക്ഷ്മി വിവാഹിതയായി

മാനന്തവാടി: മന്ത്രി പി.കെ ജയലക്ഷ്മി വിവാഹിതയായി. കമ്പളക്കാട് ചെറുവടി അനില്‍കുമാറാണ് മന്ത്രിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്.പാലോട്ട് തറവാട്ടില്‍ നാലുകെട്ടിലെ നടുമുറ്റത്തൊരുക്കിയ കതിര്‍മണ്ഡപത്തില്‍ നടന്ന വിവാഹത്തിന് മാനന്തവാടി വള്ളിയൂര്‍ക്കാവ് ഭഗവതിക്ഷേത്രം മേല്‍ശാന്തി വാരശ്ശാല ഇല്ലം ശ്രീജേഷ് നമ്പൂതിരി കാര്‍മികത്വം വഹിച്ചു.

രാവിലെ 9.15 ന് തുടങ്ങിയ ചടങ്ങ് 10.15 ന് താലി കെട്ടിയതോടെയാണ് പൂര്‍ത്തിയായത്. വിവാഹത്തിന്റെ ഭാഗമായിട്ടുള്ള ഗോത്രാചാരങ്ങള്‍ക്ക് പുലര്‍ച്ചെ 5 മണിയോടെ തുടക്കമായിരുന്നു. എട്ട് കുറിച്യ കാരണവന്മാരുടെ അനുവാദം വാങ്ങിയ ശേഷമായിരുന്നു വിവാഹ ചടങ്ങുകള്‍ ആരംഭിച്ചത്. കുടുംബക്ഷേത്രത്തില്‍ വിളക്കു വെച്ച ശേഷം ഗോത്രമുനിമാരെ പ്രീതിപ്പെടുത്തലോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. പിന്നീട് രാവിലെ 7.30 യോടെ വരന്റെ വീട്ടുകാര്‍ എത്തി വധുവിനെ അണിയിച്ചൊരുക്കി. ഒമ്പതരയോടെ മന്ത്രി വധുവിന്റെ വേഷത്തില്‍ അണിഞ്ഞൊരുങ്ങി മണ്ഡപത്തിലെത്തി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, മന്ത്രിമാര്‍, എം.എല്‍.എമാര്‍ എന്നിങ്ങനെ രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു. രാവിലെ അഞ്ചരയോടെ ആരംഭിച്ച വിവാഹചടങ്ങുകള്‍ പത്ത് മണിവരെ നീണ്ടുനിന്നു.

പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സദ്യ ഒരുക്കിയിരിക്കുന്നത്. 25കൂട്ടം വിഭവങ്ങളുണ്ട്. പാലട ഉള്‍പ്പെടെ രണ്ടുകൂട്ടം പായസം. സദ്യ കഴിഞ്ഞ് ഉച്ചയോടെ മന്ത്രിയെ ഭര്‍തൃവീട്ടിലേക്കയക്കും.

Scroll To Top