Friday January 19, 2018
Latest Updates

റഫറണ്ടം:കുട്ടികളുടെ പ്രചരണം കണ്ട് ഞെട്ടി മന്ത്രിമാരും എതിര്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നു ,കുട്ടികളെ കരുക്കളാക്കരുതെന്ന് ജോണ്‍ റൈലി

റഫറണ്ടം:കുട്ടികളുടെ പ്രചരണം കണ്ട് ഞെട്ടി മന്ത്രിമാരും എതിര്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നു ,കുട്ടികളെ കരുക്കളാക്കരുതെന്ന് ജോണ്‍ റൈലി

ഡബ്ലിന്‍ :ഹിത പരിശോധനക്കെതിരെ കുട്ടികളെ ഉപയോഗിച്ചു പ്രചരണം നടത്തുന്നത് ശരിയല്ലെന്ന് ശിശുക്ഷേമ വകുപ്പ് മന്ത്രി ജെയിംസ് റൈലി. കുട്ടികളെ പങ്കെടുപ്പിച്ചുള്ള പ്രചാരണം യെസ് വോട്ടു ചെയ്യാനുള്ള തീരുമാനത്തില്‍ നിന്നും ആയിരക്കണക്കിന് പേരെ പിന്തിരിപ്പിക്കുന്നു എന്ന് കണ്ടതോടെയാണ് മന്ത്രിമാര്‍ അടക്കമുള്ള ഭരണകക്ഷി നേതാക്കള്‍ ഇതിനെതിരെ രംഗത്ത് വന്നിട്ടുള്ളത്.

നോ കാമ്പയിന്‍ ശക്തി പ്രാപിക്കുന്നുവെന്ന സൂചനകള്‍ ലഭിച്ചതോടെ ആശങ്കയിലായ ഭരണകക്ഷി വൃത്തങ്ങള്‍ കൂട്ടത്തോടെ റഫറണ്ടത്തിന്റെ യെസ് പക്ഷത്തിനായി രംഗത്തിറങ്ങി.പ്രധാനമന്ത്രി എന്ടാ കെന്നി തന്നെയാണ് ഇതിനു നേതൃത്വം കൊടുക്കുന്നത്.രാജ്യത്തെ ഐ ടി മേഖലയിലുള്ള 150 കമ്പനികളിലെ സ്വവര്‍ഗാനുരാഗികളുടെ യോഗത്തില്‍ അദ്ദേഹം നേരിട്ടാണ് പങ്കെടുത്തത്.ഈ യോഗത്തില്‍ പങ്കെടുത്ത റ്റ്വിട്ടര്‍ അയര്‍ലണ്ട് മേധാവി നോ വോട്ട് ജയിച്ചാല്‍ അയര്‍ലണ്ടിലേയ്ക്ക് വിദേശ സംരംഭകര്‍ വരുന്നത് പോലും നിന്നേക്കും എന്നാണ് അഭിപ്രായപ്പെട്ടത്.അങ്ങനെയായാല്‍ അയര്‍ലണ്ട് പുരോഗമനാത്മകമല്ലാത്ത രാജ്യമായി വിലയിരുത്തപ്പെടും എന്നാണ് അദ്ദേഹം പ്രസ്താവിച്ചത് !

നോ കാമ്പയിനാവട്ടെ വേണ്ടത്ര കൂട്ടായ്മയില്ലാത്തതിനാല്‍ ശക്തമായ രീതിയില്‍ ഇതേ വരെ ആരംഭിച്ചിട്ടില്ല.ഹിതപരിശോധനക്കെതിരെ പ്രചരണം നടത്തുന്ന ക്രിസ്തീയ സംഘടനകളുടെ ഏകോപന സമിതി രാജ്യത്തെ 100 പള്ളികളിലേക്കായി ഇതേ വരെ 20,000 ലഘുലേഖകള്‍ അയച്ചുകഴിഞ്ഞതാണ് ഏക ആശ്വാസം. കൂടുതല്‍ ഇടവകകളിലേക്ക് ലഘുലേഖകള്‍ അയയ്ക്കാന്‍ രൂപതകളുടെ അനുവാദം തേടിയതായും സംഘടന അറിയിച്ചു.മാരേജ് ഇക്വാളിറ്റി റഫറണ്ടം എന്നതിന് പകരം സെയിം സെക്‌സ് മാരേജ് റഫറണ്ടം എന്നാണ് ലഘുലേഖകളില്‍ ഉപയോഗിച്ചിരിക്കുന്നത്.

nvnvഇവാഞ്ചെലിക്കല്‍ ക്രോസ് ഡിനോമിനേഷണല്‍ റെസ്‌പോണ്‍സ് പ്രചാരകന്‍ പാഡിമോനാഹന്‍ അയച്ച ഈമെയിലില്‍ പറയുന്നത് വ്യക്തമായ രൂപരേഖയോടെയാണ് തങ്ങള്‍ പ്രചരണം നടത്തുന്നത് എന്നാണ്. ഞായറാഴ്ച്ചകളില്‍ പള്ളിയിലെത്തുന്ന വിശ്വാസികളില്‍ 80 ശതമാനമെങ്കിലും എതിരായി വോട്ട് രേഖപ്പെടുത്തിയാല്‍ ഹിതപരിശോധന പരാജയപ്പെടുമെന്നും അദ്ദേഹം വിലയിരുത്തുന്നു.

ഹിതപരിശോധനക്കെതിരെ വിശ്വാസികള്‍ക്കിടയില്‍ ആഴത്തില്‍ പ്രചരണം ശക്തമാക്കുമെന്ന്, കത്തോലിക്കാ സഭാ പ്രതിനിധികള്‍ പറഞ്ഞു. ലഘുലേഖയുടെ താളില്‍ ‘ആര്‍ച് ബിഷപ്പിന്റെ നിര്‍ദ്ദേശത്തോടെ’ എന്നു കൂട്ടിച്ചേര്‍ത്തതായി മോനാഹന്‍ പറയുന്നു. എല്‍ഫിന്‍ ബിഷപ് കെവിന്‍ ഡോറാന്‍, ഡൊനേഗലിലെ ചര്‍ച്ച് ഓഫ് അയര്‍ലണ്ട് ആര്‍ച്ച് ബിഷപ്പ് ഡേവിഡ് ഹസ്, കില്‍മോറിലെ ചര്‍ച്ച് ഓഫ് അയര്‍ലണ്ട് ബിഷപ്പ് ഫെരാന്‍ ഗ്ലെന്‍ഫീല്‍ഡ് എന്നിവര്‍ ഉള്‍പ്പടെ 55 പുരോഹിത നേതാക്കള്‍ ലഘുലേഖയില്‍ ഒപ്പു വച്ചതായും മോനാഹന്‍ അവകാശപ്പെട്ടു.
ഏതു തരത്തിലുള്ള പ്രചരണമാണോ വിജയിക്കുന്നത് ആ രീതിയില്‍ നീങ്ങും.അദ്ദേഹം പറഞ്ഞു. 

അതേ സമയം അയര്‍ലണ്ടിലെ ജനങ്ങള്‍ .പ്രത്യേകിച്ചും ഗ്രാമ മേഖലയില്‍ ഉള്ളവര്‍ ഇപ്പോഴും പള്ളികളെ കേന്ദ്രീകൃതമാക്കിയുള്ള തീരുമാനം കൈക്കൊള്ളും എന്ന സൂചനകള്‍ പുറത്തു വരുന്നുണ്ട്.ഇവിടങ്ങളില്‍ ജനഹിതം ഭയന്ന് ചില ഭരണകക്ഷി റ്റി ഡി മാര്‍ പോലും യെസ് വോട്ടിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നില്ക്കുകയാണ്.

കുട്ടികളെ ദത്തെടുക്കാനുള്ള സ്വവര്‍ഗാനുരാഗികളുടെ നീക്കമാണ് ഏറ്റവും വിമര്‍ശിക്കപ്പെടുന്നത്.അത് കൊണ്ട് തന്നെ കുട്ടികളെക്കുറിച്ച് പ്രചാരണ രംഗത്ത് ചര്‍ച്ച പോലും ചെയ്യേണ്ടെന്ന നിലപാടിലാണ് സൈമണ്‍ കോണ്‍വേയും ,ജോണ്‍ റൈലിയും പോലെയുള്ള മന്ത്രിമാര്‍ ചെയ്യുന്നത്.രാജ്യത്തെ ദത്തെടുക്കല്‍ നിയമങ്ങളില്‍ ഹിതപരിശോധനാ ഫലം ഒരു തരത്തിലുമുള്ള മാറ്റങ്ങളും കൊണ്ടു വരില്ലെന്നും മന്ത്രി റൈലി ഇന്നലെ പറഞ്ഞു. അഡോപ്ഷന്‍ അതോറിറ്റി ഓഫ് അയര്‍ലണ്ട് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി .

‘നോ’ പ്രചാരകര്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. അവാസ്തവമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് പ്രശ്‌നത്തെ വഴി തിരിച്ചുവിടാനാണ് പ്രചാരകര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മെയ് 22 ലെ ഹിത പരിശോധന ‘മാരേജ് ഇക്ക്വാളിറ്റി’ എന്ന വിഷയത്തില്‍ മാത്രംഒതുങ്ങിയുളളതാണ്.ഏറെ നാളായി തുടരുന്ന സ്‌നേഹ ബന്ധങ്ങളെ നിയമപരമായി കാണുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിക്കുന്നു.

‘യെസ്’ വോട്ട് കുട്ടികള്‍ക്ക് നല്ല സന്ദേശം മാത്രമേ നല്‍കുകയുള്ളൂ. തങ്ങളുടെ ലൈംഗിഗതയില്‍ സംതൃപ്തരല്ലാത്ത എത്രയോ കുട്ടികള്‍ രാജ്യത്തുണ്ട്.നിലവില്‍ ഇവര്‍ മയക്കു മരുന്നുകളിലോ ഒടുവില്‍ ആത്മഹത്യയിലോ അഭയം പ്രാപിക്കുകയാണ് പതിവ്. ഇവരോട് നിങ്ങളെ ഞങ്ങള്‍ മുന്‍ വിധികളോടെ കാണുന്നില്ല എന്നും, സമൂഹത്തില്‍ മറ്റെല്ലാവരെയും പോലെ തന്നെയാണ് നിങ്ങളെന്നും പറയുന്നതാണ് ഹിതപരിശോധന എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

നോ വോട്ടു ചെയ്യുന്നവര്‍ കുട്ടികളെ ഉപയോഗിച്ചു പ്രചാരണം നടത്തുന്നത് തെറ്റാണെന്ന് പറഞ്ഞ മന്ത്രി അതെ സമയം യെസ് കാമ്പയിനുകളില്‍ കുട്ടികളെ റാലിയ്ക്കിറക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനെ കുറിച്ച് പരാമര്‍ശിച്ചതേയില്ല.

ഏതാനും ദിവസം മുന്‍പ് ഹിത പരിശോധനക്കെതിരെ മലയാളി കുടുംബത്തിലെ കുട്ടി വരച്ച ചിത്രം പ്രമുഖ മാധ്യമങ്ങളിലെല്ലാം മുഖചിത്രമായി വന്നിരുന്നു.ഇതുപയോഗിച്ചുള്ള പ്രചരണങ്ങളും ശക്തമായിരുന്നു.ഇവയൊക്കെ യെസ് വോട്ടിന്റെ പരാജയത്തിലേയ്ക്ക് വഴി തെളിയ്ക്കുമെന്ന കണ്ടെത്തലാണ് സര്‍വശക്തികളും ഉപയോഗിച്ച് പൊരുതാനിറങ്ങിയപ്പോള്‍ ആദ്യം തന്നെ ഇത്തരം വാദങ്ങളുന്നയിക്കാന്‍ ജോണ്‍ റൈലിയെ പോലുള്ളവരെ പ്രേരിപ്പിച്ചത്.

അതെ സമയം സ്വവര്‍ഗ ദമ്പതികളുടെ സംരക്ഷണത്തില്‍ കുട്ടികള്‍ ഏല്‍പ്പിക്കപ്പെട്ടാല്‍ അത് വലിയ ദുരന്തമായിരിക്കുമെന്നാണ് നോ പക്ഷക്കാര്‍ പറയുന്നത്.’പാവം കുട്ടികള്‍,അവര്‍ക്ക് ഒക്കോണല്‍ സ്ട്രീറ്റിലോ,ഡയലിന് മുമ്പിലോ ഒറ്റയ്ക്ക് പോയി പ്രതിഷേധിക്കാന്‍ ആവില്ല.അവരെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനത്തിന് ഏല്‍പ്പിക്കപ്പെടാതെ രക്ഷിക്കേണ്ടത് ഒരു കടമയായി ഓരോരുത്തരും കരുതണം.’നോ വോട്ടിന് വേണ്ടി രംഗത്തുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു.

‘നോ’ വോട്ടിനു വേണ്ടി പ്രചരണം നടത്തുന്നവരില്‍ പ്രധാനികളായ ‘മദേര്‍സ് ആന്‍ഡ് ഫാദേര്‍സ് മാറ്റര്‍’ എന്ന സംഘടന നാളെ മുതല്‍ തങ്ങളുടെ പ്രചരണം കൂടുതല്‍ ശക്തമാക്കാനിരിക്കുകയാണ്.മേയ് 22 നാണ് റഫറണ്ടം.
വാര്‍ത്ത:റെജി സി ജേക്കബ് 

Scroll To Top