Tuesday December 06, 2016
Latest Updates

മന്ത്രി ജയലക്ഷ്മി ഇനി കല്യാണപെണ്ണ് !

മന്ത്രി ജയലക്ഷ്മി ഇനി കല്യാണപെണ്ണ് !

മാനന്തവാടി: മന്ത്രി പി കെ ജയലക്ഷ്മിയ്ക്ക് മംഗല്യം. വാളാട് കാട്ടിമൂല പാലോട് കുറിച്യ തറവാട്ടില്‍ പരമ്പരാഗത ആചാരങ്ങളോടെ മെയ് പത്തിനാണ് താലികെട്ട്. കമ്പളക്കാട് ചെറുവാടി കുറിച്യ കോളനിയിലെ അനിലാണ് വരന്‍. തികച്ചും കര്‍ഷക കുടുംബമാണ് പ്രതിശ്രുത വരന്റേതും. ആദിവാസികളിലെ തന്നെ സവര്‍ണരെന്ന് ഗണിക്കപ്പെടുന്ന കുറിച്യ വിഭാഗത്തിന് വയനാട്ടില്‍ 56 തറവാടുകളാണുള്ളത്. ഇതില്‍ പകുതിയോളം തറവാട്ടുകാര്‍ പരസ്പരം ബന്ധുക്കളാണ്. അതിനാല്‍ തറവാടുമായി അടുത്ത ബന്ധമില്ലാത്ത വരനെ തെരഞ്ഞ് ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീട്ടുകാര്‍ പറഞ്ഞുറപ്പിച്ചുവെച്ചതാണീ വിവാഹം.

പഞ്ചായത്ത് തെരഞ്ഞെടുപ്പും തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പും വരികയും എം എല്‍.എയും മന്ത്രിയുമൊക്കെയാവുകയും ചെയ്തതോടെ തിരക്കുകള്‍ കാരണം വിവാഹം നീണ്ടുപോയി. ഇനിയും നീട്ടിക്കൊണ്ടുപോവേണ്ടതില്ലെന്ന രണ്ടു വീട്ടുകാരുടെയും തീരുമാനത്തെ തുടര്‍ന്നാണ് കല്യാണത്തിന് ദിവസം നിശ്ചയിച്ചത്. വാളാട് കാട്ടിമൂലയിലെ പാലോട്ട് കുഞ്ഞാമന്റെയും അമ്മിണിയുടെയും മകളാണ് പി കെ ജയലക്ഷ്മി. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ അംഗമായിരിക്കെയാണ് മാനന്തവാടി പട്ടിക വര്‍ഗ സംവരണ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് നിയമസഭയിലെത്തിയതും പട്ടികവര്‍ഗ വകുപ്പിന്റെ തന്നെ മന്ത്രിയായതും.

Scroll To Top