Sunday December 04, 2016
Latest Updates

അയര്‍ലണ്ടില്‍ ചൈല്‍ഡ് കെയറര്‍മാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കും

അയര്‍ലണ്ടില്‍ ചൈല്‍ഡ് കെയറര്‍മാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കും

ഡബ്ലിന്‍:രാജ്യത്തെ ചൈല്‍ഡ് കെയറര്‍മാര്‍ക്ക് 2018ഓടെ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് ചില്‍ഡ്രണ്‍സ് മിനിസ്റ്റര്‍ കാതറിന്‍ സപ്പോനെ. 6 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളെ പരിപാലിക്കുന്നവര്‍ക്കാണ് സഹായം ലഭിക്കുക.

നിലവില്‍ 4,500ലേറെ കമ്പനികള്‍ ശിശുപരിപാലനം എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും 125 എണ്ണം മാത്രമാണ് ‘ചൈല്‍ഡ് മൈന്‍ഡേഴ്സ്’ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവിടങ്ങളില്‍ കുട്ടികളെ പറഞ്ഞയയ്ക്കുന്ന രക്ഷിതാക്കള്‍ക്ക് മാത്രമാണ് സഹായം ലഭിക്കുക.കൂടുതല്‍ ചൈല്‍ഡ് മൈന്‍ഡേഴ്സ് സൗകര്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

വരുമാനം കുറവുള്ള രക്ഷിതാക്കള്‍ക്ക് ഒരു വര്‍ഷം പരമാവധി 8,000 യൂറോ വരെ ചൈല്‍ഡ് കെയറിനായി സര്‍ക്കാര്‍ ധനസഹായം ലഭിക്കും. ഒരാഴ്ച 40 മണിക്കൂര്‍ വരെ കുട്ടികളെ ചൈല്‍ഡ് കെയറില്‍ വിടാനായി ഈ തുക ഉപയോഗിക്കാം. ടസ്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ചൈല്‍ഡ് കെയര്‍ കമ്പനിക്ക് ഈ തുക നേരിട്ട് നല്‍കും.

തങ്ങള്‍ സര്‍വീസിനായി എത്ര തുകയാണ് ഈടാക്കുന്നത് എന്ന കാര്യം പരസ്യമായി പ്രദര്‍ശിപ്പിക്കണമെന്നും ചൈല്‍ഡ് കെയര്‍ കമ്പനികളോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ജോലിക്കു പോകാതെ മക്കളെ നോക്കാനായി വീട്ടില്‍ ഇരിക്കുന്ന രക്ഷിതാക്കള്‍ക്കും ചെറിയ ധനസഹായം വര്‍ദ്ധിപ്പിച്ചു നല്‍കുമെന്ന് സപ്പോനെ വ്യക്തമാക്കി.ആയിരം യൂറോ ആയിരുന്ന ഹോം കെയറര്‍ ടാക്‌സ് ക്രഡിറ്റ് ഈ വര്‍ഷത്തെ ബജറ്റില്‍ 1100 യൂറോയാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

Scroll To Top