Wednesday December 07, 2016
Latest Updates

ഹൈക്കോടതി ജഡ്ജിയ്‌ക്കെതിരെ മന്ത്രി ,ചായത്തൊട്ടിയില്‍ വീണ് രാജാവായ കുറുക്കന്റെ ഓരിയിടയലാണ് ജഡ്ജിയുടേതെന്ന് കെ സി ജോസഫ് 

ഹൈക്കോടതി ജഡ്ജിയ്‌ക്കെതിരെ മന്ത്രി ,ചായത്തൊട്ടിയില്‍ വീണ് രാജാവായ കുറുക്കന്റെ ഓരിയിടയലാണ് ജഡ്ജിയുടേതെന്ന് കെ സി ജോസഫ് 

തിരുവനന്തപുരം:മുഖ്യമന്ത്രിയെ ആര് വിമര്‍ശിച്ചാലും മറുപടി പറയാന്‍ ആദ്യമെത്തുക കെ സി ജോസഫ് എന്ന സഹപ്രവര്‍ത്തകന്‍ ആയിരിക്കും എന്നത് ഒരു പതിവാണ്.ഇന്നിതാ മുഖ്യമന്ത്രിയെ മാത്രമല്ല മുഖ്യമന്ത്രി നിയമിച്ച അഡ്വക്കേറ്റ് ജനറലിനെ വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജി അലക്‌സാണ്ടര്‍ തോമസിനെതിരെ പതിവില്ലാത്ത ക്രൌര്യത്തോടെ വീണ്ടും കെ സി എത്തിയിരിക്കുന്നു. 

അറ്റോര്‍ണി ജനറലിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് എന്ത് അധികാരമാണുള്ളതെന്ന് ജഡ്ജിയുടെ പരാമര്‍ശമാണ് കെ സി യെ ചൊടിപ്പിച്ചത്.ഇത് നിയമത്തെക്കുറിച്ചുള്ള ഹൈക്കോടതി ജഡ്ജിയുടെ അജ്ഞതയുടെ തെളിവാണെന്നു കെ.സി ജോസഫ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.ജഡ്ജിക്ക് വിവരമില്ലെന്ന് വ്യംഗ്യം !

‘ചായത്തൊട്ടിയില്‍ വീണ് രാജാവായ കുറുക്കന്റെ ഓരിയിടയലാണ് ജഡ്ജിയുടേതെന്ന് കെ.സി ജോസഫ് പറഞ്ഞു. ജസ്റ്റിസ് തോമസിന് നിയമം അറിയില്ല.’അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ തുടരുന്നു, മുഖ്യമന്ത്രിയുമായി ബന്ധമില്ലാത്ത കേസില്‍ ഒരു കേസില്‍ അദ്ദേഹത്തെ വലിച്ചിഴച്ച് കമന്റ് പറയാന്‍ അലക്‌സാണ്ടര്‍ തോമസിന് എന്താണ് അവകാശം?

കമന്റ് പറഞ്ഞവരുടെ പൂര്‍വകാല ചരിത്രം നോക്കിയാല്‍ അവര്‍ പറയുന്നതില്‍ അത്ഭുതമില്ല. ചായത്തൊട്ടിയില്‍ വീണ് രാജാവായ കുറുക്കന്‍ അറിയാതെ ഓരിയിട്ടു പോയാല്‍ കുറ്റപ്പെടുത്താന്‍ കഴിയുമോ എന്നും ജോസഫ് ചോദിക്കുന്നു.

കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ മുഖ്യമന്ത്രിക്ക് ആരുടേയും അനുമതി വേണ്ട. മുകുള്‍ റോഹ്തഗി ഇന്ത്യയുടെ അറ്റോര്‍ണി ജനറലാണ്. ഇന്ത്യ എന്ന് പറഞ്ഞാല്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഉള്‍പ്പെട്ടതാണെന്ന് ജഡ്ജിക്ക് അറിയാത്തതാണോ? ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാന താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ബാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ നയപരമായ തീരുമാനങ്ങള്‍ കേന്ദ്ര നയങ്ങള്‍ക്ക് വിരുദ്ധമാവാത്ത കാലത്തോളം ഒരു സംസ്ഥാനത്തിന് എതിരായ കേസില്‍ സ്വകാര്യ വ്യക്തികള്‍ക്ക് വേണ്ടി അതു ബാര്‍ ഉടമസ്ഥര്‍ക്കു വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരായത് ധാര്‍മികമായും നിയപരമായും ന്യായീകരിക്കാന്‍ കഴിയില്ല.

അറ്റോര്‍ണി ജനറലിന്റെ വക്താവി മാറിയ മാന്യദേഹം കേരളത്തിലെ അഡ്വക്കേറ്റ് ജനറലിനെ വെറുതേ വിട്ടില്ല. എ.ജിയുടെ ഓഫീസിനെ കുറ്റപ്പെടുത്തേണ്ടത് ഓപ്പണ്‍ കോര്‍ട്ടിലല്ല. ചീഫ് ജസ്റ്റിസ് മുഖേനെയോ എ.ജിയോട് നേരിട്ടോ പറയാമായിരുന്നു. ഇതിനെയൊക്കെ കലികാലവൈഭവം എന്നു പറഞ്ഞു കൊണ്ടാണ് ജോസഫ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ജഡ്ജി മുഖ്യമന്ത്രിയെ ഉന്നം വെച്ചാണ് അഡ്വക്കേറ്റ് ജനറലിനെ വിമര്‍ശിച്ചതെന്നതിനാല്‍ മുഖ്യമന്ത്രിയ്ക്ക് വേണ്ടിയാണു കെ സി ജോസഫിന്റെ വാക്കുകള്‍ ഫേസ് ബുക്ക് കമന്റായി പുറത്തു വന്നതെന്നത് വ്യക്തമാണ്.


Scroll To Top