Friday December 09, 2016
Latest Updates

കേരളീയ വിഭവങ്ങളില്‍ ഫ്രാന്‍സീസിനിഷ്ട്ടം ഉള്ളിവട ! മലയാളികളെ ഒത്തിരി ഇഷ്ട്ടം 

കേരളീയ വിഭവങ്ങളില്‍ ഫ്രാന്‍സീസിനിഷ്ട്ടം ഉള്ളിവട ! മലയാളികളെ ഒത്തിരി ഇഷ്ട്ടം 

ഡബ്ലിന്‍:കേരളാ ഹൗസ് കാര്‍ണിവല്‍ ഗ്രൌണ്ടിലേക്ക് കടന്നുവന്ന ആ സ്ത്രീയെ കണ്ടപ്പോള്‍ പലര്‍ക്കും സംശയം.ഇതെവിടെയോ കണ്ടു മറന്ന മുഖമാണല്ലോ ?ആരോ പറഞ്ഞു.ഫ്രാന്‍സീസ് ഫിറ്റ്‌സ് ജറാല്‍ഡാണ്.അയര്‍ലണ്ടിന്റെ നീതിന്യായ മന്ത്രി.ഐറിഷ് മന്ത്രിസഭയിലെ മൂന്നാം സ്ഥാനക്കാരി.

കേരളാ ഹൗസിന്റെ കാര്‍ണിവല്‍ ലൂക്കന്‍ വില്ലേജില്‍ നടക്കുന്ന വിവരം കേട്ടറിഞ്ഞ് എത്തിയതായിരുന്നു മന്ത്രി.മന്ത്രിയുടെ മണ്‍ഡലമുള്‍പ്പെടുന്ന പ്രദേശത്ത് എത്തുന്ന അതിഥികളെ സ്വീകരിക്കാന്‍ തിരക്കിനിടയില്‍ ഓടിയെത്തിയതാണ് ഫ്രാന്‍സീസ്. ഡബ്ലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള മലയാളികളുടെ വാര്‍ഷിക കൂടിച്ചേലാണ് ഇത് എന്ന് പറഞ്ഞപ്പോള്‍ മന്ത്രിക്ക് അത്ഭുതം.എല്ലാ വര്‍ഷവും ഇത് പോലെ ജനം എത്തിചേരാറുണ്ടോ എന്നായി ചോദ്യം.

ഒരു സാധാരണക്കാരിയെ പോലെ നടന്ന് കാര്‍ണിവല്‍ ഗ്രൗണ്ടില്‍ എത്തിയ മന്ത്രിയ്ക്ക് അകമ്പടിക്കാര്‍ ആരുമുണ്ടായിരുന്നില്ല. മന്ത്രിയുടെ സുഹൃത്ത് കൂടിയായ കേരള ഹൗസ് കോ ഓര്‍ഡിനേറ്റര്‍ സെന്‍ ബേബിയും റോയി കുഞ്ചിലക്കാട്ടും ഓടിയെത്തി മന്ത്രിയെ സ്വീകരിച്ചു.

കാര്‍ണിവല്‍ വേദിയുടെ ഓരോ മുക്കിലും മൂലയിലും നടക്കുന്ന വിശേഷങ്ങള്‍ മന്ത്രി നടന്നുകണ്ടു.അയര്‍ലണ്ടിലെ മലയാളികള്‍ ലോകത്തെങ്ങും എന്നതുപോലെ അധ്വാനശീലരാണെന്നും,മലയാളികളുടെ ആ സ്വഭാവം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സ്‌പൈസ് ഗേള്‍സിന്റെ സ്റ്റാളില്‍ മസാല ദോശ ഉണ്ടാക്കുന്നത് കൗതുകപൂര്‍വ്വം നോക്കി നിന്ന അതിന്റെ പാചകവിധികള്‍ ചോദിച്ചറിഞ്ഞു.മന്ത്രിയ്ക്ക് വേണ്ടി സ്‌പൈസ് ഗേള്‍സ് ദോശയൊരുക്കി.ഓരോ വിഭവത്തിന്റെയും പേര് ചോദിച്ചറിഞ്ഞ മന്ത്രി അവസാനം തനിക്ക് ഏറെ പ്രിയപ്പെട്ട ഉള്ളിവടയും പാഴ്‌സലാക്കിയാണ്  അവിടെ നിന്നും പോയത്.

മലയാളി സമൂഹം അയര്‍ലണ്ടിന് ചെയ്യുന്ന സേവനങ്ങള്‍ എന്നും ഏറ്റവും പ്രധാന്യത്തോടെയാണ് കാണുന്നതെന്ന് ഫ്രാന്‍സിസ് ഫിറ്റ്‌സ് ജറാല്‍ട് പറഞ്ഞു.നാം ഒന്നിച്ചു നീങ്ങേണ്ടാവരാണ്.മലയാളി സമൂഹത്തിന്റെ എല്ലാ ആവശ്യങ്ങള്‍ക്കും തന്റെയും സര്‍ക്കാരിന്റെയും പിന്തുണയുണ്ടാവും എന്നും മന്ത്രി പറഞ്ഞു.കേരളാ ഹൗസ് കാര്‍ണിവല്‍ പോലെയുള്ള മേളകള്‍ ദേശീയോദ്ഗ്രഥനത്തിന്റെ ഉദാത്ത മാതൃകയാണെന്നും നീതിന്യായ മന്ത്രി പറഞ്ഞു.

റെജി സി ജേക്കബ് 

മറ്റു കാര്‍ണിവല്‍ വാര്‍ത്തകള്‍

 ഉത്സവച്ഛായയില്‍ ഡബ്ലിന്‍ മലയാളികളുടെ കാര്‍ണിവല്‍ വര്‍ണ്ണാഭമായി,വടംവലിയിലും ക്രിക്കറ്റിലും പൊരുതി ജയിച്ചത് ലൂക്കന്‍ ടീം http://irishmalayali.com/kani-fi-fi-news/

ma ma4


ma ma2ma ma3

Scroll To Top