Sunday December 04, 2016
Latest Updates

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ജനറല്‍ വി കെ സിംഗ് അയര്‍ലണ്ട് സന്ദര്‍ശിക്കുന്നു 

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ജനറല്‍ വി കെ സിംഗ് അയര്‍ലണ്ട് സന്ദര്‍ശിക്കുന്നു 

ഡബ്ലിന്‍:ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി ജനറല്‍ വി കെ സിംഗ് ജൂണ്‍ അവസാനവാരം അയര്‍ലണ്ട് സന്ദര്‍ശനത്തിനെത്തുന്നു.ഇന്ത്യാ അയര്‍ലണ്ട് കമ്മ്യൂണിറ്റി ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 24 ന് അദ്ദേഹത്തിനു പൗരസ്വീകരണം ഒരുക്കുന്നുണ്ട്.

അയര്‍ലണ്ടിലെത്തുന്ന വിദേശകാര്യമന്ത്രി നിരവധി പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിദേശകാര്യ വകുപ്പിനെ പ്രതിനിധീകരിക്കുന്ന ഒരു മന്ത്രി ഇന്ത്യയില്‍ നിന്നും അയര്‍ലണ്ടില്‍ എത്തുന്നത് 

ഏതാനം മാസം മുമ്പ് യെമനില്‍ നിന്നും ഇന്ത്യാക്കാരെ രക്ഷിക്കാന്‍ ഉള്ള ‘ഓപ്പറേഷന്‍ രാഹത്തിനു’ നേതൃത്വം വഹിച്ച ജനറല്‍ വി.കെ സിംഗിന്റെ ചടുലമായ നീക്കം ആണ് യെമനില്‍ നിന്നും ഇന്ത്യാക്കാരെ ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷിക്കാന്‍ കഴിഞ്ഞത്.യെമനിലെ സ്ഥിതി ഗതികള്‍ രൂക്ഷമായപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഈ ദൗത്യം മുന്‍ പട്ടാള മേധാവി കൂടിയായ വി കെ സിംഗിനെ ഏല്‍പ്പിക്കുകയായിരുന്നു.

എല്ലാവിധ സര്‍വ്വ സന്നാഹവും ഒരുക്കി,ആധുനിക സാറ്റലൈറ്റ് സംവിധാനം ഇന്ത്യ തയാറാക്കി.ജനറല്‍ വികെ സിംഗിന്റെ ചടുലമായ നീക്കം ശ്രദ്ധേയമായി .കപ്പലും വിമാനവും യെമനില്‍ എത്തിച്ചു.മലയാളികള്‍ അടക്കം ഉള്ള ഇന്ത്യാക്കാരെ കാര്യങ്ങള്‍ പറഞ്ഞുമനസ്സില്‍ ആക്കാന്‍ വി കെ സിംഗ് മുന്നില്‍ നിന്നു.വളരെ വേഗം തന്നെ യെമനിലെ ഇന്ത്യാക്കാരെ രക്ഷിക്കാന്‍ കഴിഞ്ഞു.വികെഎസ് എന്ന വി കെ സിംഗ് ഇന്ത്യന്‍ ജനതയുടെ ആവേശം ആയി മാറി.യൂ പി എ സര്‍ക്കാരിന്റെ കാലത്താണ് വി കെ സിംഗ് ഇന്ത്യന്‍ ആര്‍മിയുടെ തലവനായിരുന്നത്.

Scroll To Top