Saturday December 10, 2016
Latest Updates

ഡബ്ല്യൂ ബി യീറ്റ്‌സിന് ഇന്ത്യയില്‍ സ്മാരകം ഉയരുന്നു

ഡബ്ല്യൂ ബി യീറ്റ്‌സിന് ഇന്ത്യയില്‍ സ്മാരകം ഉയരുന്നു

ന്യൂ ഡല്‍ഹി:അയര്‍ലണ്ടിന്റെ പ്രശസ്തി ലോകമെമ്പാടും പരിചയപ്പെടുത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ച മഹാകവി ഡബ്ല്യൂ ബി യീറ്റ്‌സിന്റെ പ്രതിമ ന്യൂ ഡല്‍ഹിയില്‍ സ്ഥാപിക്കും.ഇതിനായി അയര്‍ലണ്ടില്‍ നിര്‍മ്മിച്ച യീറ്റ്‌സിന്റെ പ്രതിമ ന്യൂ ഡല്‍ഹിയിലെ ഐറിഷ് എംബസിയില്‍ എത്തിച്ചു.yeats

ഐറിഷ് എംബസിയില്‍ താത്കാലികമായി സ്ഥാപിച്ച പ്രതിമ ഐറിഷ് യുവജനകാര്യശിശുക്ഷേമ മന്ത്രി ജോണ്‍ റൈലി അനാച്ഛാദനം ചെയ്തു.യീറ്റ്‌സിന്റെ 150 മത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അയര്‍ലണ്ടിലെ ജനങ്ങളും സര്‍ക്കാരും ചേര്‍ന്ന് ഇന്ത്യയ്ക്ക് നല്കുന്ന സ്മാരകമാണിതെന്ന് മന്ത്രി റൈലി പറഞ്ഞു.

യീറ്റ്‌സിന്റെ സമകാലിനനും സുഹൃത്തുമായിരുന്ന രബീന്ദ്രനാഥ ടാഗോറിന്റെ 150 മത് ജന്മ വാര്‍ഷികത്തോട് അനുബന്ധിച്ച് ഡബ്ലിനിലും ടാഗോറിന്റെ പ്രതിമ സ്ഥാപിച്ചിരുന്നു.ഈ വര്‍ഷം ടാഗോറിന്റെ പ്രതിമ യീറ്റ്‌സിന്റെ സ്മൃതിമണ്ഡപമുള്ള സ്ലൈഗോയിലും സ്ഥാപിക്കാന്‍ ഐറിഷ് സര്‍ക്കാര്‍ മുന്‍കൈയ്യെടുത്തിട്ടുണ്ട്.

സെന്റ് പാട്രിക് ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ എത്തിയ മന്ത്രി റൈലിയ്ക്ക് വമ്പിച്ച സ്വീകരണമാണ് ഒരുക്കിയിരുന്നത്..ഡല്‍ഹിയില്‍ യീറ്റ്‌സിനു അനുയോജ്യമായ സ്മാരകം നിര്‍മ്മിച്ച് പ്രതിമയും അങ്ങോട്ടേയ്ക്ക് മാറ്റാനാണ് പദ്ധതി.ndnd1

Scroll To Top