Sunday April 30, 2017
Latest Updates

ശമ്പളവര്‍ദ്ധനവ് :സര്‍ക്കാര്‍ വാക്ക് മാറ്റുന്നു,ശുഭപ്രതീക്ഷ വേണ്ടെന്ന് മന്ത്രി ഹൌളിന്‍

ശമ്പളവര്‍ദ്ധനവ് :സര്‍ക്കാര്‍ വാക്ക് മാറ്റുന്നു,ശുഭപ്രതീക്ഷ വേണ്ടെന്ന് മന്ത്രി ഹൌളിന്‍

ഡബ്ലിന്‍ :ഏഴു വര്‍ഷത്തെ സാമ്പത്തിക ഞെരുക്കത്തിനു ശേഷം ശമ്പള നിരക്ക് പുനസ്ഥാപിക്കുമെന്ന മൂന്നു ലക്ഷത്തോളം പൊതു മേഖലാ തൊഴിലാളികളുടെ പ്രതീക്ഷകളെ തകര്‍ത്ത് പബ്ലിക് എക്‌സ്‌പെന്‍ഡീച്ചര്‍ വകുപ്പ് മന്ത്രി ബ്രണ്ടന്‍ ഹൌളിന്‍. തെറ്റായ അനുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ശമ്പള വര്‍ദ്ധനവ് അനുവദിച്ച് ഫിന ഫാള്‍ ചെയ്ത അബദ്ധം ആവര്‍ത്തിക്കാന്‍ താന്‍ തയ്യാറല്ലെന്നാണ് ഹൌളിന്‍ പ്രതികരിച്ചത്.
പൊതുമേഖലാ യൂണിയനുകളും മന്ത്രിയും തമ്മില്‍  നടക്കാനിരിക്കുന്ന കൂടിക്കാഴ്ച്ചക്കിടെ പെന്‍ഷന്‍ ഭാരം പിന്‍വലിക്കുക, ലോ, മിഡില്‍ ക്ലാസ് തൊഴിലാളികള്‍ക്ക് ശമ്പള വര്‍ദ്ധനവ് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ യൂണിയനുകള്‍ ഉന്നയിക്കാനിരിക്കുകയാണ്. എന്നാല്‍ ചര്‍ച്ചകള്‍ യാഥാര്‍ദ്ധ്യത്തിലൂന്നിയുള്ളതായിരിക്കുമെന്നാണ് ഹൌളിന്‍ പറയുന്നു.ശമ്പള വര്‍ദ്ധനവ് ഉണ്ടാകില്ലെന്ന സൂചനയാണ് മന്ത്രി നല്കിയത്.
മറ്റു രാജ്യങ്ങളിലെ തൊഴിലാളികള്‍ സമരം ചെയ്ത സാഹചര്യങ്ങളില്‍ പോലും രാജ്യത്തിനു മികച്ച സേവനം നല്‍കിയ തൊഴിലാളികളെ പ്രകീര്‍ത്തിച്ച ലേബര്‍ പാര്‍ട്ടി മന്ത്രി എന്നാല്‍ എല്ലാവരും പ്രതീക്ഷിക്കുന്ന ഒരു ശമ്പള വര്‍ദ്ധനവ് ഉണ്ടായേക്കില്ലെന്ന സൂചനയും നല്‍കുന്നു. തൊഴിലാളികള്‍ ഉല്പാദനക്ഷമത കൂട്ടുകയും ഭാവിയിലെ പരിഷ്‌കരണങ്ങള്‍ക്കായി കാത്തിരിക്കുകയും ചെയ്യേണ്ടിവരുമെന്നും ഹൌളിന്‍ സൂചിപ്പിച്ചു.

Scroll To Top