Saturday December 03, 2016
Latest Updates

അയര്‍ലണ്ടില്‍ തീവ്രവാദികള്‍ പരിശീലന കേന്ദ്രം നടത്തുന്നതായി സൂചന:തെളിവുകളില്ലെന്ന് മന്ത്രി ഫ്രാന്‍സീസ് ഫിറ്റ്‌സ് ജെറാള്‍ഡ്

അയര്‍ലണ്ടില്‍ തീവ്രവാദികള്‍ പരിശീലന കേന്ദ്രം നടത്തുന്നതായി സൂചന:തെളിവുകളില്ലെന്ന് മന്ത്രി ഫ്രാന്‍സീസ് ഫിറ്റ്‌സ് ജെറാള്‍ഡ്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഇസ്ലാം തീവ്രവാദികള്‍ പരിശീലന കേന്ദ്രം നടത്തുന്നതിന്തെളിവില്ലെന്ന് ജസ്റ്റിസ് മന്ത്രി ഫ്രാന്‍സീസ് ഫിറ്റ്‌സ് ജെറാള്‍ഡ്.വിക്ലോ അടക്കം അയര്‍ലണ്ടിലെ മലനിരകളില്‍ തീവ്രവാദികള്‍ രഹസ്യ പരിശീലനം നടത്തുന്നതായാണ്വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാല്‍ ഈ ആരോപണം തെളിയിക്കുന്നതിന് പര്യാപ്തമായ തെളിവുകള്‍ ലഭ്യമല്ലെന്ന് ജസ്റ്റിസ് മന്ത്രി പറഞ്ഞു. അയര്‍ലണ്ടില്‍ തീവ്രവാദ ഭീഷണി തടയുന്നതിന് സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവില്‍ അയര്‍ലണ്ടിന് തീവ്രവാദ ഭീഷണിയില്ല.
ആര്‍ടിഇ റേഡിയോയുടെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.യുവാക്കളെ തീവ്രവാദികളായി മിഡില്‍ ഈസ്റ്റിലേക്ക് അയയ്ക്കുന്നതിന് അയര്‍ലണ്ടില്‍ പരിശീലന ക്യാമ്പ് നടത്തിയെന്നായിരുന്നു ആരോപണം. പരിശീലന ക്യാമ്പ് നടന്നതായി തന്റെ കയ്യിലോ, ഗാര്‍ഡയുടെ പക്കലോ തെളിവില്ലെന്ന് മന്ത്രി പറഞ്ഞു. കടുത്ത പാസ്‌പോര്‍ട്ട് നിയന്ത്രണം ഉള്‍പ്പെടെയുള്ള നടപടികളിലൂടെ അയര്‍ലണ്ടിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സാധിക്കും.

തീവ്രവാദം തടയാന്‍ ശക്തമായ നിയമമാണ് അയര്‍ലണ്ടിലുള്ളതെന്നും മന്ത്രി പറഞ്ഞു.പാരീസ് ആക്രമണത്തിന് പിന്നാലെയാണ് അയര്‍ലണ്ടിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.കഴിഞ്ഞ ദിവസം മുതല്‍ യൂറോപ്പിലെങ്ങും തീവ്രവാദികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക നിരീക്ഷണം ആരംഭിച്ചിട്ടുണ്ട് 

Scroll To Top