Saturday January 20, 2018
Latest Updates

അയര്‍ലണ്ടില്‍ പഴയ നാണയമായ പൗന്റ് തിരികെ വരുത്താനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ തേടിയിരുന്നതായി മന്ത്രി ബ്രെണ്ടന്‍ ഹൗളിന്‍

അയര്‍ലണ്ടില്‍ പഴയ നാണയമായ പൗന്റ് തിരികെ വരുത്താനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ തേടിയിരുന്നതായി മന്ത്രി ബ്രെണ്ടന്‍ ഹൗളിന്‍

ഡബ്ലിന്‍:അയര്‍ലണ്ടില്‍ പഴയ നാണയമായ പൗന്റ് തിരികെ വരുത്താനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ തേടിയിരുന്നതായി വെളിപ്പെടുത്തല്‍ .യൂറോ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിട്ട ഒരു സാഹചര്യത്തില്‍ അത്തരം വഴികളെ കുറിച്ച് ആലോചിച്ചിരുന്നതായി പൊതു ചിലവ് മന്ത്രി ബ്രെണ്ടന്‍ ഹൌളിനാണ് വെളിപ്പെടുത്തിയത്.

2011 ല്‍ നിലവിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ആദ്യ നാളുകളില്‍ ഇറ്റാലിയന്‍ സമ്പദ് ഘടനയുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിസന്ധി ഘട്ടത്തില്‍ പൗന്റ് തിരികെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നുവെങ്കിലും അത് അവസാന നിമിഷം മാറ്റുകയായിരുന്നു എന്നാണ് മന്ത്രി വെളിപ്പെടുത്തിയത്.ലേബര്‍ പാര്‍ട്ടി സമ്മേളനത്തില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി..

ധനകാര്യമാനേജുമെന്റുകള്‍ എല്ലാം ഇതിലേയ്ക്ക് സജ്ജമാക്കിയിരുന്നു.എല്ലാ ഉന്നതതല ചര്‍ച്ചകളും നടത്തിയിരുന്നു.രാജ്യത്തിന്റെ ബാങ്കിംഗ് മേഖലയെയും പൊതു ധനകാര്യ അവസ്ഥയേയും രക്ഷിക്കുകയെന്നാതായിരുന്നു സര്‍ക്കാരിന്റെ പ്രാഥമിക ഉദ്ദേശ്യം.മന്ത്രി ബ്രെണ്ടന്‍ പറഞ്ഞു.

Scroll To Top