Sunday July 23, 2017
Latest Updates

അയര്‍ലണ്ടില്‍ മിനിമം കൂലി വര്‍ദ്ധിപ്പിക്കാന്‍ ശിപാര്‍ശ,നഴ്‌സുമാര്‍ക്കും,ജീവനക്കാര്‍ക്കും 1000 യൂറോ വാര്‍ഷിക ശമ്പളത്തില്‍ കൂടിയേക്കും

അയര്‍ലണ്ടില്‍ മിനിമം കൂലി വര്‍ദ്ധിപ്പിക്കാന്‍ ശിപാര്‍ശ,നഴ്‌സുമാര്‍ക്കും,ജീവനക്കാര്‍ക്കും 1000 യൂറോ വാര്‍ഷിക ശമ്പളത്തില്‍ കൂടിയേക്കും

ഡബ്ലിന്‍:അയര്‍ലണ്ടിലെ മിനിമം കൂലി വര്‍ദ്ധിപ്പിക്കുന്നതിനായി ശമ്പളക്കമ്മിഷന്‍ ശിപാര്‍ശ ചെയ്തു.ചുരുങ്ങിയത് 50 സെന്റ് മിനിമം കൂലി വര്‍ദ്ധിപ്പിക്കാനാണ് കമ്മീഷന്റെ ശിപാര്‍ശയെന്നറിയുന്നു.

നിലവില്‍ 8 യൂറോ 65 സെന്റ് ആയ മിനിമം കൂലി 9 യൂറോ 15 സെന്റ് ആയി വര്‍ദ്ധിപ്പിച്ചേക്കുമെന്ന ശിപര്‍ശയാണ് ശമ്പളക്കമ്മീഷന്‍ നല്‍കുകയെന്നറിയുന്നു.കമ്മീഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ജോബ്‌സ് ആന്‍ഡ് എമ്പ്‌ലോയ്‌മെന്റ് മന്ത്രി ജേഡ് നാസിന് സമര്‍പ്പിച്ചു.അടുത്ത ആഴ്ച്ച റിപ്പോര്‍ട്ട് മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കും. 

കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കിയാല്‍ 1014 യൂറോയുടെ വാര്‍ഷിക വര്‍ദ്ധനവ് എല്ലാ ജീവനക്കാര്‍ക്കും ലഭിക്കും.
അടുത്ത ബജറ്റിനു മുമ്പ് കൂടുതല്‍ ശമ്പള പരിഷ്‌കരണ നടപടികള്‍ ഉണ്ടാവുമെന്ന് പ്രധാനമന്ത്രി എന്‍ട കെന്നി കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു.

നിലവില്‍ പി ആര്‍ എസ് ഐയില്‍ ലയിപ്പിക്കുന്ന ഏതാനം ചാര്‍ജുകള്‍ ഒഴിവാക്കാനുള്ള ചര്‍ച്ചയും സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്.അങ്ങനെയാണെങ്കില്‍ ആകെ ഒരു യൂറോയുടെ വര്‍ദ്ധനവ് ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ മിനിമം കൂലിയില്‍ ഉണ്ടാകുമെന്ന് ജീവനക്കാരുടെ സംഘടനകള്‍ പ്രതീക്ഷിക്കുന്നുണ്ട്.അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തിലാണ് എന്ടാ കെന്നി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നത്.

Scroll To Top