Sunday December 04, 2016
Latest Updates

വരുമാനവര്‍ദ്ധനവിന്റെ പുതുവര്‍ഷം,മിനിമം കൂലിയും ഇന്ന് മുതല്‍ കൂടും 

വരുമാനവര്‍ദ്ധനവിന്റെ പുതുവര്‍ഷം,മിനിമം കൂലിയും ഇന്ന് മുതല്‍ കൂടും 

ഡബ്ലിന്‍ :അയര്‍ലണ്ടിലെ നഴ്‌സുമാരടക്കമുള്ള പൊതുസേവന മേഖലയിലെ മൂന്നു ലക്ഷം ജീവനക്കാരുടെ ശമ്പളം ഇന്ന് മുതല്‍ വര്‍ദ്ധിക്കും.കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച വിവിധ തരത്തിലുള്ള മറ്റു വരുമാന വര്‍ദ്ധനവുകളും ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ശരാശരി കുടുംബത്തിന് 2800 യൂറോയുടെ വാര്‍ഷിക വരുമാനവര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നത്.

ജീവനക്കാര്‍ക്ക് ആദ്യ രണ്ടു വര്‍ഷങ്ങളിലായി 2,000 യൂറോയുടെ വര്‍ദ്ധനവാണ് ജീവനക്കാര്‍ക്ക് ലഭിക്കുക.യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജില്‍ വരുത്തിയ ഇളവ്,ചൈല്‍ഡ് ബെനഫിറ്റില്‍ വരുത്തിയ നേരിയ വര്‍ദ്ധനവ്,പെന്‍ഷനില്‍ വരുത്തിയ വര്‍ധനവ് എന്നിവയൊക്കെ കുടുംബങ്ങള്‍ക്ക് തുണയാകും.

വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് മുതല്‍ അയര്‍ലണ്ടിലെ മിനിമം കൂലി വര്‍ദ്ധിക്കുന്നു എന്നതാണ് മറ്റൊരു പ്രധാനമാറ്റം.ഇന്ന് മുതല്‍ മണിക്കൂറിനുള്ള മിനിമം കൂലി 9 യൂറോ 15 സെന്റായിരിക്കും.ഒന്നര ലക്ഷത്തോളം തൊഴിലാളികള്‍ക്ക് പ്രത്യക്ഷത്തില്‍ തന്നെ മിനിമം കൂലി വര്‍ദ്ധനവ് ഗുണം ചെയ്യുമെന്നു സര്‍ക്കാര്‍ രേഖകള്‍ പറയുന്നു.

കഴിഞ്ഞ ഏതാനം വര്‍ഷങ്ങളില്‍ ജനങ്ങളില്‍ നിന്നും സര്‍ക്കാര്‍ തിരികെയെടുത്ത ഏതാനം ആനുകൂല്യങ്ങള്‍ തിരികെ നല്കുന്നു എന്നതിനാല്‍ സന്തോഷത്തിനും ഇത്തരത്തിലുള്ള വരുമാനവര്‍ദ്ധനവ് ഇട വരുത്തുന്നുണ്ട്. ചൈല്‍ഡ് ബെനഫിറ്റ് മാസം തോറും 5 യൂറോ വീതം ഓരോ കുട്ടിയ്ക്കും വര്‍ധിപ്പിക്കുന്നതിലൂടെ പഴയ നിരക്കായ 140 യൂറോയില്‍ തിരികെയെത്തും.

Scroll To Top