Saturday December 10, 2016
Latest Updates

മിനിമം കൂലി വര്‍ദ്ധനവ് നടക്കില്ലെന്ന് സൂചനകള്‍,തൊഴിലുടമകള്‍ എതിര്‍ക്കുന്നു 

മിനിമം കൂലി വര്‍ദ്ധനവ് നടക്കില്ലെന്ന് സൂചനകള്‍,തൊഴിലുടമകള്‍ എതിര്‍ക്കുന്നു 

ഡബ്ലിന്‍:മിനിമം കൂലി വര്‍ദ്ധിപ്പിക്കുന്നതിനെ എതിര്‍ക്കുമെന്ന് അയര്‍ലണ്ടിലെ ചെറുകിട സംരംഭകരുടെ സംഘടന വ്യക്തമാക്കിയതോടെ മിനിമം കൂലി വര്‍ദ്ധനവിനുള്ള സാധ്യതകള്‍ ഇല്ലാതാവുന്നതായി സൂചനകള്‍.തൊഴിലുടമകളുടെ മറ്റനേകം സംഘടനകളും ഇതേ ആവശ്യവുമായ് മുമ്പോട്ട് വന്നിട്ടുണ്ട്.
മിനിമം കൂലി നിരക്കില്‍ ഇപ്പോള്‍ വര്‍ദ്ധനവ് കൊണ്ടു വന്നാല്‍ അത് ചെറുകിട വ്യവസായ സ്ഥാപനങ്ങളെ തകര്‍ക്കുന്നതിനു മാത്രമേ ഉപകരിക്കുകയുള്ളൂവെന്ന് സ്‌മോള്‍ ഫേംസ് അസോസിയേഷന്‍ ചെയര്‍മാന്‍ എജെ നൂനന്‍. സര്‍ക്കാര്‍ നിയോഗിച്ച ലോ പേ കമ്മീഷന്‍ തങ്ങളുടെ റിപ്പോര്‍ട്ട് സര്‍ക്കാറില്‍ സമര്‍പ്പിക്കാനിരിക്കെയാണ് നൂനന്റെ പ്രതികരണം.

നാഷണല്‍ മിനിമം വേജ് ആക്ട് 2000 കൂലി വര്‍ദ്ധിപ്പിക്കുമ്പോള്‍ വിലക്കയറ്റം,തൊഴിലില്ലായ്മ നിരക്ക്, മത്സരക്ഷമത തുടങ്ങിയ മാനദണ്ഡങ്ങള്‍ ആധാരമാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയ നൂനന്‍ ഇവയൊന്നും പരിശോധിക്കുമ്പോള്‍ രാജ്യത്ത് വേതനനിരക്ക് കൂട്ടുവാന്‍ ആവശ്യമായ സാഹചര്യം നിലവിലില്ല എന്നും അഭിപ്രായപ്പെട്ടു.

രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന വേളയില്‍ സമ്പത്ഘടനയുടെ അടിവേരായ ചെറുകിട വ്യവസായങ്ങളെ തകര്‍ക്കുന്ന നീക്കങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിറകോട്ടു പോകണം. മാനദണ്ഡങ്ങള്‍ പാലിക്കാതെ കൃത്രിമമായി വേതനനിരക്ക് വര്‍ദ്ധിപ്പിക്കുന്നത് ചെറുകിടസ്ഥാപനങ്ങളെ ആളുകളെ വെട്ടിക്കുറക്കുന്നതിനോ, ജോലിസമയം കുറക്കുന്നതിനോ അതുമല്ലെങ്കില്‍ സ്ഥാപനം അടച്ചുപൂട്ടുന്നതിലേക്കോ തന്നെ നയിക്കുമെന്നും നൂനന്‍ അഭിപ്രായപ്പെടുന്നു.

Scroll To Top