Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ മിനിമം കൂലി കുറയ്ക്കുകയാണ് വേണ്ടതെന്ന് ധനകാര്യ മന്ത്രാലയം,9 .20 യൂറോ ആയി വര്‍ദ്ധിപ്പിക്കണമെന്ന് പ്രതിപക്ഷം 

അയര്‍ലണ്ടിലെ മിനിമം കൂലി കുറയ്ക്കുകയാണ് വേണ്ടതെന്ന് ധനകാര്യ മന്ത്രാലയം,9 .20 യൂറോ ആയി വര്‍ദ്ധിപ്പിക്കണമെന്ന് പ്രതിപക്ഷം 

ഡബ്ലിന്‍:മിനിമം കൂലി നിരക്കില്‍ ഇപ്പോള്‍ വര്‍ദ്ധനവ് കൊണ്ടു വരുന്നത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയ്ക്ക് വഴി തെളിയ്ക്കുമെന്ന് ഐറിഷ് ധനകാര്യ മന്ത്രാലയം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.ഏറെ പ്രതീക്ഷയോടെ ജീവനക്കാര്‍ കാത്തിരുന്ന മിനിമം കൂലി വര്‍ധനവ് യാഥാര്‍ഥ്യമാവില്ലെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.നാഷണല്‍ പേ കമ്മീഷന്റെ പുതിയ മിനിമം വേജ് ബില്‍ അവതരിപ്പിക്കവെ ധനകാര്യ സഹമന്ത്രി ജേഡ് നാഷാണ് ഇത്തരമൊരു റിപ്പോര്‍ട്ട് ഉണ്ടായിട്ടുള്ളതായി വെളിപ്പെടുത്തിയത്.

എന്നാല്‍ മിനിമം കൂലി നിലവിലുള്ള അവസ്ഥയില്‍ നിന്നും കുറവ് ചെയ്യാനുള്ള ഏതെങ്കിലും നീക്കം സര്‍ക്കാര്‍ നടത്തിയാല്‍ അതിനെതിരെ രംഗത്തിറങ്ങുമെന്നു മുഖ്യ പ്രതിപക്ഷ കക്ഷിയായ ഫിയാനഫാള്‍ ഐറിഷ് പാര്‍ലമെന്റില്‍ വ്യക്തമാക്കി.അത്തരമൊരു നീക്കം സര്‍ക്കാര്‍ ഭാഗത്ത് നിന്നും നടക്കുന്നുള്ളതായി അറിയാന്‍ കഴിഞ്ഞതായി പാര്‍ട്ടിയുടെ വക്താവ് ഡാറാ കെല്ലേരി ഡയലിലെ ചര്‍ച്ചയില്‍ പരാമര്‍ശം നടത്തി.മുന്‍പൊരിക്കല്‍ അത്തരം ഒരു പരീക്ഷണം നടത്തിയത് രാജ്യത്തെ തകര്‍ച്ചയിലേയ്ക്ക് നയിച്ചത് മറക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഫിയാന ഫാള്‍ ആവശ്യപ്പെടുന്നത് മിനിമം വേജില്‍ 6.4 % വര്‍ധനവ് വരുത്തി 9.20 സെന്റ് എന്ന നിലയിലേയ്ക്ക് മിനിമം വേജസ് വര്‍ദ്ധിപ്പിക്കണം എന്നാണെന്ന് പാര്‍ട്ടി വക്താവ് പറഞ്ഞു. 

നാഷണല്‍ മിനിമം വേജ് ആക്ട് വഴി കൂലി വര്‍ദ്ധിപ്പിക്കുമ്പോള്‍ വിലക്കയറ്റം,തൊഴിലില്ലായ്മ നിരക്ക്, മത്സരക്ഷമത തുടങ്ങിയ മാനദണ്ഡങ്ങള്‍  ആധാരമാക്കണമെന്ന് വ്യക്തമാക്കിയ മന്ത്രാലയമാവട്ടെ ഇവയൊക്കെ പരിശോധിക്കുമ്പോള്‍ രാജ്യത്ത് വേതനനിരക്ക് കൂട്ടുവാന്‍ ആവശ്യമായ സാഹചര്യം നിലവിലില്ല എന്നും അഭിപ്രായപ്പെട്ടു.യൂറോപ്യന്‍ രാജ്യങ്ങളില്‍ അന്താരാഷ്ട്ര നിലവാരത്തേക്കാള്‍ ഉയര്‍ന്ന മിനിമം കൂലിയാണ് ഇപ്പോള്‍ തന്നെ അയര്‍ലണ്ടില്‍ ഉള്ളതെന്ന് മന്ത്രി ജേഡ് പറഞ്ഞു.സര്‍ക്കാര്‍ നിയോഗിച്ച ശമ്പള കമ്മീഷന്‍ അവസാന റിപ്പോര്‍ട്ട് തയാറാക്കി കൊണ്ടിരിക്കെ ധന മന്ത്രാലയം സമര്‍പ്പിച്ച എതിര്‍പ്പ് ജീവനക്കാരെ നിരാശരാക്കിയിരിക്കുകയാണ്.

Scroll To Top