Friday December 02, 2016
Latest Updates

അയര്‍ലണ്ടില്‍ മിനിമം കൂലി ലഭിക്കാത്ത മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിക്കാന്‍ നീക്കം:പ്രതിഷേധ സമരം തുടങ്ങി 

അയര്‍ലണ്ടില്‍ മിനിമം കൂലി ലഭിക്കാത്ത മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിക്കാന്‍ നീക്കം:പ്രതിഷേധ സമരം തുടങ്ങി 

ഡബ്ലിന്‍:ഡബ്ലിന്‍ മേഖലയില്‍ മിനിമം കൂലി ലഭ്യമാക്കാതെ ജോലി ചെയ്യുന്ന തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ട്രേഡ് യൂണിയനുകള്‍ ശ്രമം തുടങ്ങി.ചെറുകിട ഷോപ്പുകള്‍,കാറ്ററിംഗ്/ ടേക്ക് എവേ എന്നി മേഖലകളിലടക്കം മിനിമം കൂലി ലഭിക്കാതെ ജോലി ചെയ്യുന്നവരെ സംഘടിപ്പിച്ച് സര്‍ക്കാര്‍ നിയമം അനുസരിച്ചു മിനിമം കൂലിയ്ക്കായി പൊരുതാനാണ് ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ ശ്രമം തുടങ്ങിയിരിക്കുന്നത്.

ഇത്തരം നടപടികളുടെ തുടക്കമായി സെന്റ് ജെയിംസ് ഹോസ്പിറ്റലിന് സമീപം കഴിഞ്ഞ ദിവസം ഇലക്ട്രിക്കല്‍ കോണ്‍ട്രാക്റ്റ് തൊഴിലാളികളും എഞ്ചിനിയര്‍മാരും മിനിമം കൂലി നിഷേധത്തിനെതിരെ പിക്കറ്റിംഗ് നടത്തിയിരുന്നു.ചെറി ഓര്‍ച്ചാര്‍ഡ് ആശുപത്രിക്ക് സമീപം മറ്റൊരു ഇലക്ട്രിക്കല്‍ കോണ്‍ട്രാക്റ്റര്‍ മിനിമം കൂലി നിഷേധിച്ചു എന്നാരോപിച്ച് ഇന്ന് രാവിലെ മറ്റൊരു സമരവും ആരംഭിച്ചിട്ടുണ്ട്.

മിനിമം കൂലിയില്‍ നിന്നും 3.50 യൂറോ വരെ കുറച്ചാണ് തങ്ങള്‍ക്ക് വേതനം ലഭിക്കുന്നതെന്ന് അവര്‍ ആരോപിക്കുന്നു.അടുത്ത ആഴ്ച്ചകളില്‍ കൂടുതല്‍ മേഖലകളിലേയ്ക്ക് സമരം വ്യാപിപ്പിക്കുമെന്ന് പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്ത നേതാക്കള്‍ അറിയിച്ചു.

ഇപ്പോള്‍ പരിചയസമ്പന്നരായ ജീവനക്കാര്‍ക്ക് മണിക്കൂറിന് 8.65 യൂറോയാണ് മിനിമംകൂലി.എക്‌സ്പീരിയന്‍സ് കുറഞ്ഞവര്‍ക്കും ആദ്യമായി ജോലി ചെയ്യുന്നവര്‍ക്കും 7.79 യൂറോയാണ് മണിക്കൂര്‍ പ്രതിഫലം.പതിനെട്ട് വയസ് പൂര്‍ത്തിയാക്കിയവരും ആദ്യമായി ജോലി ചെയുന്നവരുമായ ചെറുപ്പക്കാര്‍ക്ക് 6.92 യൂറോ പ്രതിഫലം ലഭിക്കും. പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ക്ക് 6.06 യൂറോയാണ് മിനിമം കൂലി.

എന്നാല്‍ പല മേഖലകളിലും മിനിമം കൂലി നല്കുന്നില്ലെന്ന് മാത്രമല്ല,മിനിമം കൂലി നല്കുന്നുണ്ടോ എന്ന പരിശോധന പോലും സര്‍ക്കാര്‍ നടത്തുന്നില്ല എന്നാണ് സംഘടനകളുടെ പരാതി.മിനിമം കൂലി ലഭിക്കാത്തതിനാല്‍ പേ റോളില്‍ ഉള്‍പ്പെടുത്താതെ കൂലി വിതരണം ചെയ്യാനും ടാക്‌സ് വെട്ടിപ്പ് നടത്താനും സര്‍ക്കാര്‍ ഇത്തരക്കാരെ സഹായിക്കുകയനെന്നും യൂണിയന്‍ നേതാക്കള്‍ പറയുന്നു.

തൊഴില്‍ സംരക്ഷിക്കാനാണെങ്കില്‍ മിനിമം കൂലിയില്‍ താഴെ നല്കുന്നവരെ പട്ടികയില്‍പെടുത്തി അത്തരം തൊഴിലുടമകള്‍ക്കും,തൊഴിലാളികള്‍ക്കും സംരക്ഷണം നല്കണമെന്നും യൂണിയനുകള്‍ ആവശ്യപ്പെട്ടു. 

Scroll To Top