Friday December 09, 2016
Latest Updates

അയര്‍ലണ്ടില്‍ മിനിമം വേതനം ഉയര്‍ത്താന്‍ ധാരണയായി,തീരുമാനിച്ച കൂലി ഇനിയും ഉയര്‍ത്തണമെന്ന് സര്‍ക്കാര്‍ പക്ഷ സ്വതന്ത്രര്‍

അയര്‍ലണ്ടില്‍ മിനിമം വേതനം ഉയര്‍ത്താന്‍ ധാരണയായി,തീരുമാനിച്ച കൂലി ഇനിയും ഉയര്‍ത്തണമെന്ന് സര്‍ക്കാര്‍ പക്ഷ സ്വതന്ത്രര്‍

ഡബ്ലിന്‍:രാജ്യത്തെ മിനിമം വേതനം മണിക്കൂറിന് 9.15 യൂറോ എന്നുള്ളത് ഉയര്‍ത്താന്‍ സര്‍ക്കാരിന്റെ നീക്കം . 11ാം തീയതി അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ 10% വര്‍ദ്ധനവ് അനുവദിക്കാനാണ് ഫിനഗേലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നീക്കം.അതേസമയം ഇത്രയും ചെറിയ വര്‍ദ്ധനവ് കൊണ്ട് ആര്‍ക്കും ഗുണമുണ്ടാകില്ലെന്ന് സ്വതന്ത്ര ടിഡിമാര്‍ വിമര്‍ശനമുര്‍ത്തിക്കഴിഞ്ഞു.

ഇത്രയും ചെറിയ വര്‍ദ്ധനവില്‍ താന്‍ സന്തുഷ്ടനല്ലെന്ന് സ്വതന്ത്ര ടിഡിയും സൂപ്പര്‍ ജൂനിയര്‍ മിനിസ്റ്ററുമായ ഫിനിയന്‍ മക്ഗ്രാത്ത് പ്രതികരിച്ചു. ശമ്പള വര്‍ദ്ധനവാവശ്യപ്പെട്ട് തൊഴില്‍ മന്ത്രി മേരി മിച്ചല്‍ ഒ കോണറിന് മെമോ നല്‍കാനാണ് സ്വതന്ത്രരുടെ തീരുമാനം.

മിനിമം വേതനത്തില്‍ 10% വര്‍ദ്ധനവ് വേണമെന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത് ലോ പേ കമ്മിഷനാണ്. ഇത് അനുവദിക്കുകയാണെങ്കില്‍ രാജ്യത്തെ 70,000ഓളം ജോലിക്കാരുടെ മണിക്കൂറിലെ വരുമാനം 9.25 യൂറോ ആയി ഉയരും.

നാമമാത്രമായ ഈ വര്‍ദ്ധനവ് കൊണ്ട് കാര്യമില്ലെന്നും, ആളുകള്‍ക്ക് ജീവിക്കാനുതകുന്ന തരത്തിലായിരിക്കണം വര്‍ദ്ധനവ് എന്നും സ്വതന്ത്രര്‍ പറയുന്നു. 25% എങ്കിലും വര്‍ദ്ധനവ് നല്‍കി, മിനിമം വേതനം മണിക്കൂറിന് 11.50 യൂറോ ആക്കി ഉയര്‍ത്തണമെന്ന് ജൂനിയര്‍ ജോബ്സ് മിനിസ്റ്റര്‍ ജോണ്‍ ഹല്ലിഗനും ആവശ്യപ്പെട്ടിട്ടുണ്ട്.

Scroll To Top