Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ മദ്യത്തിന് മിനിമം നിരക്ക് വരുന്നു,ഇനി മദ്യപാനത്തിന് ചിലവേറും 

അയര്‍ലണ്ടില്‍ മദ്യത്തിന് മിനിമം നിരക്ക് വരുന്നു,ഇനി മദ്യപാനത്തിന് ചിലവേറും 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ മദ്യത്തിന് മിനിമം നിരക്ക് വരുന്നു. തീരെ കുറഞ്ഞ നിരക്കില്‍ മദ്യ വില്‍ക്കുന്നത് തടയുന്നതിന് അയര്‍ലണ്ടില്‍ മദ്യത്തിന് കുറഞ്ഞ നിരക്ക് ഏര്‍പ്പെടുത്തണമെന്ന് ദീര്‍ഘകാലമായി ഉയരുന്ന ആവശ്യമാണ്.20 വയസുവരെയുള്ള കൌമാരക്കാരില്‍ ഉള്‍പ്പെടെ മദ്യപാന ശീലം അപകടകരമായി വര്‍ധിക്കുന്നത് കുറഞ്ഞ നിരക്കില്‍ യഥേഷ്ടം മദ്യം ലഭിക്കുന്നത് കൊണ്ടാണെന്നാണ് ആല്‍ക്കഹോള്‍ ആക്ഷന്‍ അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള സംഘടനകള്‍ വാദിക്കുന്നത്. ഇക്കാര്യം കണക്കിലെടുത്ത് മദ്യത്തിന് മിനിമം നിരക്ക് കൊണ്ടുവരണമെന്നും സംഘടന വാദിക്കുന്നു.

മറ്റ് വില്‍പ്പന ശാലകള്‍ക്ക് പുറമേ പബ്ബുകളിലും മിനിമം നിരക്ക് ഏര്‍പ്പെടുത്തണമെന്ന് ഡണ്‍ലേരി ടിഡി മേരി മിച്ചല്‍ ഓ കോണോര്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പബ്ലിക് ഹെല്‍ത്ത് (ആല്‍ക്കഹോള്‍) ബില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഈ മാസം ആരോഗ്യമന്ത്രി ലിയോ വരെദ്കര്‍ ബില്‍ അവതരിപ്പിക്കും. ഇതില്‍ മദ്യത്തിന് മിനിമം യൂണിറ്റ് പ്രൈസിംഗ് പ്രഖ്യാപിക്കും. പുതിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പബ്ബില്‍ വില്‍ക്കുന്ന 2.50 യൂറോ അല്ലെങ്കില്‍ അതില്‍ കുറഞ്ഞ വിലയുള്ള ബിയര്‍ ഉള്‍പ്പെടെയുള്ള മദ്യങ്ങളുടെ വില്‍പ്പന നിയമവിരുദ്ധമാക്കും. 

അതേസമയം മദ്യത്തിന് മിനിമം നിരക്ക് പ്രഖ്യാപിച്ചാലും അയര്‍ലണ്ടില്‍ കൂടുതല്‍ പബ്ബുകള്‍ തുടങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് കുറഞ്ഞ വിലയ്ക്ക് മദ്യം വില്‍ക്കുന്ന യുകെ പബ്ബ് ചെയ്ന്‍ വെതര്‍സ്പൂണ്‍ വ്യക്തമാക്കി. 2 യൂറോയിലും കുറഞ്ഞ വിലയ്ക്കാണ് നിലവില്‍ വെതര്‍സ്പൂണില്‍ ഒരു പൈന്റ് ബിയര്‍ വില്‍ക്കുന്നത്. ഇവിടെ വില്‍ക്കുന്ന വൈനും മറ്റ് മദ്യങ്ങള്‍ക്കും മറ്റ് പബ്ബുകളെ അപേക്ഷിച്ച് വിലക്കുറവാണ്. അയര്‍ലണ്ടിലെ മറ്റൊരു പ്രമുഖ പബ്ബ് ഗ്രൂപ്പായ ഫോര്‍ട്ടിഫുട്ടിലും മദ്യത്തിന് വിലക്കുറവാണ്. ഇത്തരത്തില്‍ കുറഞ്ഞ വിലയ്ക്ക് മദ്യം വില്‍ക്കുന്നത് കൗമാരക്കാരെ മദ്യപാനത്തിലേക്ക് ആകര്‍ഷിക്കുന്നുവെന്നാണ് അയര്‍ലണ്ടിലെ മദ്യവിരുദ്ധ പ്രവര്‍ത്തകരുടെ വിമര്‍ശനം. 

Scroll To Top