Tuesday December 06, 2016
Latest Updates

കോര്‍ക്കില്‍ മാത്രം 100 നഴ്‌സുമാരെ നിയമിക്കുമെന്ന് എച്ച് എസ് ഇ 

കോര്‍ക്കില്‍ മാത്രം 100 നഴ്‌സുമാരെ നിയമിക്കുമെന്ന് എച്ച് എസ് ഇ 

കോര്‍ക്ക് :കോര്‍ക്ക് മേഖലയില്‍ മാത്രം ചുരുങ്ങിയത് നൂറ് നഴ്‌സുമാരുടെ ഒഴിവുകള്‍ ഈ വര്‍ഷം ഉണ്ടാകുമെന്ന് എച്ച് എസ് ഇ.പുതിയ നിയമനങ്ങള്‍ക്കുള്ള എല്ലാ സാങ്കേതിക തടസങ്ങളും മാറി കഴിഞ്ഞെന്നും കൂടുതല്‍ റിക്രൂട്ട്‌മെന്റുകള്‍ ഉടന്‍ ആരംഭിക്കുമെന്നും എച്ച് എസ് ഇ കോര്‍ക്ക് ഏറിയ മാനേജര്‍ ജെര്‍ റൈയ്‌നീ മാധ്യമങ്ങളെ അറിയിച്ചു.

അയര്‍ലണ്ടില്‍ ആവശ്യത്തിന് നഴ്‌സുമാരെ ഇപ്പോള്‍ ലഭ്യമാകുന്നില്ലെന്നു മാത്രമല്ല പുതിയതായി പഠിച്ചിറങ്ങുന്ന അയര്‍ലണ്ടിലെ നഴ്‌സുമാര്‍ തങ്ങള്‍ക്ക് ഇവിടെ ജോലി ലഭിക്കുകയില്ലെന്ന വിചാരത്തിലുമാണെന്ന് ജെര്‍ റൈയ്‌നീ.ഇത്തരക്കാരെ അയര്‍ലണ്ടില്‍ തന്നെ നിലനിര്‍ത്താനായി ബോധവത്കരണശ്രമങ്ങളും കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ പ്രത്യേക പരസ്യ പദ്ധതിയും ആരംഭിച്ചു കഴിഞ്ഞതായി ഏരിയാ മാനേജര്‍ പറഞ്ഞു.

ഡോക്റ്റര്‍മാരുടെ ശമ്പളനിരക്കില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുള്ളതിനാല്‍ ആവശ്യത്തിന് ഡോക്റ്റര്‍മാരെയും ലഭ്യമാകുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Scroll To Top