Thursday September 21, 2017
Latest Updates

മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ : അവസാന തീയതി ഇന്ന്

മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ : അവസാന തീയതി ഇന്ന്

ഡബ്ലിന്‍ – ഏപ്രില്‍ 21, 22 തീയ്യതികളില്‍ ഗ്രിഫിഫ്ത് അവന്യൂ മരീനോയിലെ സ്‌കോയില്‍ മുഹിരെ ബോയ്സ് സ്‌കൂളില്‍ വച്ച് നടത്തപ്പെടുന്ന മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റിന്റെ രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു. മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ഓണ്‍ലൈനില്‍ മാത്രമാണ് രജിസ്ട്രേഷന്‍. ഏപ്രില്‍ 10(ഇന്ന് ) വരെ രജിസ്ട്രേഷന്‍ നടത്താം. ഈ വര്‍ഷം നാടന്‍ പാട്ടും മത്സര ഇനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.

അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200ല്‍ പരം കുട്ടികള്‍ 2 ദിവസം നീണ്ടു നില്‍ക്കുന്ന കിഡ്‌സ് ഫെസ്റ്റില്‍ പങ്കെടുക്കും.ഡബ്ലിന്‍ സിറ്റി കൗണ്‌സിലിന്റെ സഹകരണത്തോടെയാണ് ഈ വര്‍ഷവും കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത് .

സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന കുട്ടികള്‍ക്ക് സെപ്തംബര്‍ രണ്ടാം തീയതി നടക്കുന്ന മൈന്‍ഡിന്റെ പത്താമത് ഓണാഘോഷ ചടങ്ങുകളില്‍ വച്ച് മൈന്‍ഡ് ഐക്കണ്‍ അവാര്‍ഡ് നല്‍കി ആദരിക്കും.

സംഘാടനാ മികവുകൊണ്ടും നിലവാരമുള്ള വിധിനിര്‍ണയത്തിലൂടെയും മാതാപിതാക്കളുടെ പ്രശംസ പിടിച്ചു പറ്റിയ കിഡ്‌സ് ഫെസ്റ്റിലെ ഓരോ മത്സരവും മികവുറ്റതായിരിക്കും എന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
റൂബിന്‍ മാത്യു 0894767974 , ജെയ്മോന്‍ പാലാട്ടി 0879511344 

വാര്‍ത്ത:മജു പേയ്ക്കല്‍

Scroll To Top