Sunday July 23, 2017
Latest Updates

ആന്‍ മരിയ മുന്നിലാണ് ….. 33000 സ്ത്രീകള്‍ പിന്നിലായി

ആന്‍ മരിയ മുന്നിലാണ് ….. 33000 സ്ത്രീകള്‍ പിന്നിലായി

PHOTO:ഡബ്ലിന്‍ മിനി മാരത്തോണില്‍ പങ്കെടുക്കാനെത്തിയ മലയാളികള്‍

ഡബ്ലിന്‍ : 33000 സ്ത്രീകളെ പിന്നിലാക്കി ആന്‍ മരിയ മക് ഗ്ലിന്‍ മുത്തശ്ശി ഹി മിനി മാരത്തോണ്‍ ‘ചാംപ്യ’നായി. ഓട്ടക്കാരേയും ജോഗിംഗ്കാരേയും നടത്തക്കാരേയുമൊക്കെ ഇത്തവണത്തേയും 10 കിലോ മീറ്റര്‍ മിനി മാരത്തോണില്‍ കാണാനായി.വിവിധങ്ങളായ ആവശ്യങ്ങള്‍ക്കായുള്ള രാജ്യത്തെ ഏറ്റവും വലിയ ധനസമാഹരണ യജ്ഞമാണ് ഇത്.മെറിയോണ്‍ സ്‌ക്വയറില്‍ നിന്നു തുടങ്ങിയ മാരത്തണ്‍ ബാഗറ്റ് സ്ട്രീറ്റിലാണ് സമാപിച്ചത്.ആന്‍ മേരി 33 മിനിറ്റും 55 സെക്കന്‍ഡുമെടുത്താണ് റണ്‍ ഫിനീഷ്ചെയ്തത്.

ആന്‍ മരിയ മക് ഗ്ലിന്‍

‘നിങ്ങള്‍ വിജയം പ്രതീക്ഷിച്ചാണ് എന്നും എത്തുന്നത്.പക്ഷേ അതത്ര എളുപ്പമല്ല.വിജയിച്ചില്ല എന്നുകരുതി നിങ്ങള്‍ ഒരിക്കലും വരാതിരിക്കരുത്. ഇവിടെ നന്ദിയോടെ എന്റെ വിജയത്തെ ഞാന്‍ സ്വീകരിക്കുകയാണ് -അവര്‍ പറഞ്ഞു.ആല്‍ഫിയുടെയും ലക്സിയുടേയും അമ്മയായ ഓഫലി വിമന്‍(37),ഭര്‍ത്താവ് ട്രെവറുമൊത്ത് കഠിനമായ പരിശീലനമാണ് മാരത്തണിനായി നടത്തിയത്.

‘നിങ്ങള്‍ മുന്നിലെത്തും വ്യക്തമായ പ്ലാനുണ്ടാക്കുക.അതില്‍ ഉറച്ചു നിന്ന് പരിശീലിക്കുക.സ്‌കൂളിനു ചുറ്റുമൊക്കെ ഓടി പരിശീലിക്കാം.തുടര്‍ച്ചയായ പത്തു ദിവസത്തെ പരിശീലനത്തിനൊടുവിലാണ് ഞാന്‍ വിജയിച്ചത്’ ആന്‍ പറഞ്ഞു.

ദിവസവും രണ്ടു തവണ ഞാന്‍ പരിശീലനം നടത്തുമായിരുന്നു. അത് രണ്ടു മണിക്കൂര്‍ നേരമായിരുന്നു. ചെറുപ്പം മുതല്‍ ഞാന്‍ ഓടുമായിരുന്നു. ഇടയ്ക്ക് എന്റെ മകന് അസുഖമായി.അതോടെ ഏഴു വര്‍ഷം മാറി നിന്നും പിന്നെയും വന്നു. തുടര്‍ച്ചയായി വരുന്നു- അവര്‍ പറഞ്ഞു.

ആന്‍ മേരി ഈ രംഗത്ത് അപരിചിതയല്ല.യുറോപ്യന്‍ ക്രോസ് കണ്‍ട്രി ചാംപ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവാണ് ആന്‍.കഴിഞ്ഞ വര്‍ഷം മുറിവ് പറ്റിയതിനെ തുടര്‍ന്ന് ആന്‍ എത്തിയില്ല. കിരീടം നിലനിര്‍ത്താന്‍ അടുത്ത വര്‍ഷവുമെത്തുമെന്നു പറഞ്ഞാണ് ആന്‍ മടങ്ങിയത്.

നിരവധി മലയാളികളും ഇന്നലെ മിനി മാരത്തോണില്‍ പങ്കെടുത്ത് കരുത്തു തെളിയിച്ചു.

Scroll To Top