Wednesday December 07, 2016
Latest Updates

മിനി മാരത്തോണില്‍ പങ്കെടുക്കാനെത്തിയത് പതിനായിരങ്ങള്‍,ആഘോഷലഹരിയില്‍ നഗരം

മിനി മാരത്തോണില്‍ പങ്കെടുക്കാനെത്തിയത് പതിനായിരങ്ങള്‍,ആഘോഷലഹരിയില്‍ നഗരം

ഡബ്ലിന്‍ :നിശ്ചയദാര്‍ഢ്യത്തിന്റെ മനകരുത്തില്‍ മഴമേഘങ്ങള്‍ മാറിനിന്ന മദ്ധ്യാഹ്നത്തില്‍ 35000 മഹിളാമണികള്‍ പങ്കെടുത്ത ഡബ്ലിന്‍ മിനി മാരത്തോണിന് ഉത്സവ സമാനമായ അന്തരീക്ഷത്തില്‍ സമാപനം.ഉച്ചയ്ക്ക് 2 മണിയ്ക്ക് സിറ്റി സെന്ററില്‍ നിന്നും ആരംഭിച്ച മാരത്തോണ്‍ സ്റ്റില്ലൊര്‍ഗന്‍ റോഡില്‍ നിന്നും സെന്റ് വിന്‌സന്റ്‌സ് ആശുപത്രി വഴി മെറിയോണ്‍ സ്‌ക്വയറില്‍ തിരികെ സമാപിച്ചപ്പോള്‍ 10 കിലോ മീറ്റര്‍ ദൂരത്തില്‍ 34.30 മിനുട്ട് കൊണ്ട് ഒന്നാമതായി ഓടിയെത്തിയത് ടിപ്പററിക്കാരി ഷിവൊണ്‍ ഓ ഡോറെത്തി.തൊട്ടു പിന്നാലെ ഡോണഗലിന്റെ നടാഷെ ആദം 34.33 മിനുട്ട് കൊണ്ട് രണ്ടാം സ്ഥാനം നേടി.മൂന്നാം സ്ഥാനത്തെത്തിയ സാറാ മുല്ലിഗന്‍ സെക്കണ്ടുകള്‍ ,മാത്രം പിന്നിലായി (35.28)

നിരവധി മലയാളികളും ഇത്തവണത്തെ മാരത്തോണില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.ഉച്ചയ്ക്ക് 12 മുതല്‍ ഡബ്ലിന്‍ ആഘോഷ ലഹരിയില്‍ ആയിരുന്നു.നൃത്തവും പാട്ടും തെരുവ് സംഗീത സംഘങ്ങളും ചടങ്ങിനെ ആവേശ ഭരിതമാക്കി.ആയിരത്തോളം വളണ്ടിയര്‍മാര്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെട്ടിരുന്നു.

വികലാംഗര്‍ക്കായി പ്രത്യേക മാരത്തോണ്‍ സമ്മാനവും ഏര്‍പ്പെടുത്തിയിരുന്നു.മഴ പെയ്തിറങ്ങിയിട്ടും തളരാത്ത ആവേശമായിരുന്നു ഇത്തവണത്തെ ഡബ്ലിന്‍ മിനി മാരത്തോണിന്റെ പ്രത്യേകത.വിവിധ സന്നദ്ധ സംഘടനകള്‍ക്കായുള്ള ഫണ്ട് റേസിംഗ് ആയിരുന്നു മിക്ക ഓട്ടക്കാരുടെയും പ്രധാന ലക്ഷ്യം.
കോര്‍ക്കിലെ മിനി മാരത്തോണില്‍ 10000 പേര്‍ പങ്കെടുത്തു.su fra2 su fra 3

ഫോട്ടോ:സുനില്‍ ഫ്രാന്‍സീസ്

Scroll To Top