Tuesday December 06, 2016
Latest Updates

ഡബ്ലിനും കോര്‍ക്കും വനിതാ മാരത്തോണ്‍ ലഹരിയില്‍,ആയിരങ്ങള്‍ പങ്കെടുക്കും

ഡബ്ലിനും കോര്‍ക്കും വനിതാ മാരത്തോണ്‍ ലഹരിയില്‍,ആയിരങ്ങള്‍ പങ്കെടുക്കും

ഡബ്ലിന്‍ :ഡബ്ലിനിലും കോര്‍ക്ക് സിറ്റിയിലുമായി ഇന്ന്നടക്കുന്ന വനിതകളുടെ മാരത്തോണില്‍ പങ്കെടുക്കാനെത്തുവര്‍ക്ക് കാറ്റും മഴയും തടസം സൃഷ്ടിച്ചേക്കുമെന്ന്ആശങ്ക.അപ്രതീക്ഷിതമായെത്തിയ തണുപ്പും മത്സരത്തിന്റെ നിറംകെടുത്തിയേക്കും.ഡബ്ലിനില്‍ ഇന്നത്തെ ഉയര്‍ന്ന താപനില 13 ഡിഗ്രി വരെയായിരിക്കും.
മേഖലയില്‍ നടക്കുന്ന ഏറ്റവും വലിയ പരിപാടിയാണിത്.10 കിലോമീറ്റര്‍ മാരത്തണില്‍ 37,000 സ്ത്രീകള്‍ പങ്കെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞവര്‍ഷം 40,000 സ്ത്രീകളായിരുന്നു പങ്കെടുത്തിരുന്നത്. ഇത് തുടര്‍ച്ചയായി 33മത് വര്‍ഷമാണ് മേള സംഘടിപ്പിക്കപ്പെടുന്നത്.ഉച്ചകഴിഞ്ഞ്ബാഗോട്ട് സ്ട്രീറ്റില്‍ നിന്നും ആരംഭിക്കുന്ന മാരത്തോണ്‍ സ്റ്റില്ലോര്‍ഗന്‍ റോഡിലെ റാഡിസണ്‍ ഹോട്ടല്‍ വരെയുംഅവിടെനിന്നും തിരികെ മെറിയോണ്‍ വഴിസിറ്റി സെന്റര്‍ വരെയും ഓടും.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 12 മില്യണ്‍ യൂറോയോളം തുകമേളയിലൂടെ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.നൂറുകണക്കിന് സംഘടനകളും ചെറുതും വലിയതുമായ സംഘങ്ങളായി മാരത്തോണില്‍ പങ്കെടുക്കും.ഐറിഷ് ക്യാന്‍സര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഫണ്ട് റൈസിങ്ങ്പ്രോഗ്രാമിന്റെ ഭാഗമായി 2,000 വനിതകള്‍ ഒരൊറ്റ സംഘമായി മാരത്തണില്‍ പങ്കെടുക്കുന്നുണ്ട്.
ജൊനാഥന്‍ റാന്‍സന്‍ എന്ന 21കാരി വിദ്യാര്‍ത്ഥിനിയുടെ ചികിത്സാര്‍ത്ഥമാണ് മറ്റൊരുവലിയ ഉദ്യമം നടക്കുന്നത്.ക്ലോണ്ടാര്‍ഫുകാരിയായ യുവതി അടുത്തിടെ നടന്നഒരപകടത്തില്‍ ശരീരം തളര്‍ന്ന് കിടപ്പിലാണ്.
ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥി 14 വയസ്സുകാരിയാണെങ്കില്‍ 1983 മുതല്‍എല്ലാ വര്‍ഷവും സ്ഥിരമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന എണ്‍പതുകാരിയായ ബെറ്റിഹാന്‍ഡാണ് ഏറ്റവും പ്രായം കൂടിയ മത്സരാര്‍ത്ഥി.
കോര്‍ക്കില്‍ മാത്രം 9,000ഓട്ടക്കാര്‍ മാരത്തോണിന്റെ ഭാഗമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.കോര്‍ക്കിലെ മാരത്തോണ്‍ രാവിലെ 9 ന് സെന്റ് പാട്രിക്‌സ് സ്ട്രീറ്റില്‍ നിന്നും ആരംഭിക്കും.ഹാഫ് മാരത്തോണ്‍ 10.45 ന് വിക്‌റ്റോറിയ റോഡില്‍ നിന്നാണ് തുടങ്ങുക




Scroll To Top