Friday December 09, 2016
Latest Updates

ചരിത്രമെഴുതി സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബ് :കരുത്തരായ ഡണ്‍ഡ്രത്തെ തോല്‍പ്പിച്ച് മൈനര്‍ കപ്പ് ജേതാക്കള്‍ 

ചരിത്രമെഴുതി സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബ് :കരുത്തരായ ഡണ്‍ഡ്രത്തെ തോല്‍പ്പിച്ച്  മൈനര്‍ കപ്പ് ജേതാക്കള്‍ 

സ്വോര്‍ഡ്‌സ് :ഐറിഷ് ക്രിക്കറ്റ് ലീഗിലെ മൈനര്‍ കപ്പില്‍ ചരിത്രമെഴുതി സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്.ഫൈനലില്‍ കരുത്തരായ ഡണ്‍ഡ്രത്തെ തോല്‍പ്പിച്ചാണ് സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ് അവരുടെ പ്രഥമ കിരീടം സ്വന്തമാക്കിയത്.പോര്‍ട്ട് ലീഷില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ 40 റണ്‍സിനാണ് ഡണ്‍ഡ്രത്തെ തോല്പ്പിച്ചത്.IMG_3968

നേരത്തെ ടോസ്സ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത സ്വോര്‍ഡ്‌സിന് മികച്ച തുടക്കമാണ് റോവറും ജയ്‌സണും ചേര്‍ന്ന് നല്കിയത്.എന്നാല്‍ ഇടക്ക് വിക്കറ്റുകള്‍ തുടരെ തുടരെ നഷ്ടമായ സ്വോര്‍ഡ്‌സ് പ്രധിരോധത്തിലായി.96 റണ്‍സ് നേടുന്നതിനിടെ 7 വിക്കറ്റുകള്‍ നഷ്ടമായ സ്വോര്‍ഡ്‌സിനെ പിന്നീട് വന്ന ഗിരീഷും (71 റണ്‍സ് ) ബിനു അഗസ്റ്റിനും (52*) ചേര്‍ന്ന് സ്‌കോര്‍ 221 ല്‍ എത്തിക്കുകയായിരുന്നു.രണ്ടു പേരും ചേര്‍ന്നെടുത്ത 122 റണ്‍സ് കൂട്ടുകെട്ട് കളിയില്‍ നിര്‍ണ്ണായകമായി.ഗിരീഷാണ്(ആഷ്‌ബോണ്‍) കളിയിലെ കേമന്‍.

തുടര്‍ന്ന് ബാറ്റിങ്ങ് നടത്തിയ ഡണ്‍ഡ്രത്തിനു കളിയുടെ ഒരു ഘട്ടങ്ങളില്‍ പോലും സ്വോര്‍ഡ്‌സിന്റെ ബൌളര്‍മാര്‍ക്ക് മേല്‍ ആധിപത്യം നേടാനായില്ല.ക്യാപ്റ്റന്‍ റോഷന്‍ ഐയ്പ്പിന്റെ തന്ത്രങ്ങളെ പ്രധിരോധിക്കാന്‍ ഡന്‍ഡ്രത്തെ ബാറ്റ്‌സ്മാന്‍മാര്‍ക്കായില്ല .കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി അവര്‍ ഡന്‍ഡ്രത്തെ കൂടുതല്‍ പ്രധിരോധത്തിലാക്കുകയും വിജയം അനായാസം നേടുകയുമായിരുന്നു.

മലയാളികളും മലയാളികളും തമ്മില്‍ നടക്കുന്ന മത്സരമായതിനാല്‍ എല്ലാ മലയാളി ക്രിക്കറ്റ് പ്രേമികളും ഏറെ താല്പര്യത്തോടെയാണ് ഇതിന്റെ ഫലത്തെ കാത്തിരുന്നത് . ഐറിഷ് ലീഗില്‍ താരതമേന്യ നവാഗതരായ സ്വോര്‍ഡ്‌സിന് കരുത്തരായ ഡണ്‍ഡ്രത്തെ തോല്പ്പിക്കാനായത് വലിയ നേട്ടമായി ക്ലബ് അംഗങ്ങളും ക്രിക്കറ്റ് പ്രേമികളും വിലയിരുത്തുന്നു.

എല്ലാ ടീം അംഗങ്ങള്‍ക്കും ടീം മാനേജ്മന്റ് അഭിനന്ദനം അറിയിച്ചു.
ടീം സ്വോര്‍ഡ്‌സ് 
റോഷന്‍ ഐപ്പ് (C) (സെല്‍ബ്രിഡ്ജ്),എബിന്‍ പൈവ,അജോ പോള്‍,റോവര്‍ ജോസ്,ഗിരീഷ്(ആഷ് ബോണ്‍),സിബു ജോസ്,ജീവന്‍,ഫിലിപ്പ്,ബിനു അഗസ്റ്റിന്‍(ക്ലയര്‍ ഹാള്‍),ബില്‍സന്‍,ജെയ്‌സണ്‍ 

വാര്‍ത്ത:ജോര്‍ജ് പുറപ്പന്താനം 

Scroll To Top