Wednesday March 01, 2017
Latest Updates

‘മൈന്‍ഡി’ന്റെ 2015 പ്രവര്‍ത്തനവര്‍ഷത്തെ പദ്ധതികള്‍ പ്രഖ്യാപിച്ചു 

‘മൈന്‍ഡി’ന്റെ 2015 പ്രവര്‍ത്തനവര്‍ഷത്തെ പദ്ധതികള്‍ പ്രഖ്യാപിച്ചു 

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മൈന്‍ഡ് 2015 പ്രവര്‍ത്തന വര്‍ഷത്തെ മുഖ്യ പരിപാടികള്‍ പ്രഖ്യാ പിച്ചു .താഴെ പറയും വിധമായിരിക്കും പ്രവര്‍ത്തന പരിപാടികള്‍ സംഘടിപ്പിക്കുക.

ഏപ്രില്‍ 25,26 :കിഡ്‌സ്‌ഫെസ്റ്റ്
ജൂണ്‍ :ബാര്‍ബിക്യു പാര്‍ട്ടി
ജൂണ്‍ 26,27,28: ഫാമിലി ടൂര്‍
ആഗസ്റ്റ് :ക്രിക്കറ്റ് മത്സരം
ആഗസ്റ്റ് 22: തിരുവോണം 2015
നവംബര്‍: ബാഡ്മിന്റണ്‍ മത്സരം
ഡിസംബര്‍: 19, 20 ക്രിസ്തുമസ് കരോള്‍
ഡിസംബര്‍ 27: ക്രിസ്തുമസ്പുതുവത്സര ആഘോഷങ്ങള്‍

ഫെബ്രുവരിയില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ നിയമാവലി പ്രാബാല്യത്തില്‍ വന്നു. സംഘടനയുടെ പരിപാടികളില്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുടെ പങ്കാളിത്തം കൂടി വരുന്നതിനാല്‍ സംഘടന ഇനി ‘മലയാളി ഇന്ത്യന്‍സ് അയര്‍ലണ്ട്’ എന്ന പേരിലാവും അറിയപ്പെടുക.

പോയ വര്‍ഷങ്ങളിലേത് പോലെ ഡബ്ലിന്‍ സിറ്റി കൗണ്‍സിലുമായി സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടന മുന്‍ഗണന നല്‍കും. കഴിഞ്ഞ വര്‍ഷങ്ങളിലേതു പോലെ കേരളത്തിലെ നിര്‍ദ്ധനരായ രോഗികള്‍ക്ക് മാസം തോറും 10000 രൂപ വീതം ചികിത്സാ സഹായം നല്‍കുന്ന ജീവകാരുണ്യപദ്ധതി ഈ വര്‍ഷവും തുടരും.

സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലേയ്ക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.


വാര്‍ത്ത :മജു പേയ് ക്കല്‍

Scroll To Top