Sunday August 20, 2017
Latest Updates

മൈന്‍ഡ് ബാഡ്മിന്റണ്‍ ടൂണമെന്റ് ശനിയാഴ്ച്ച:ഒരുക്കങ്ങള്‍ പൂര്‍ത്തിയായി,ട്രോഫികള്‍ സമ്മാനിക്കാന്‍ ഒളിമ്പിക് താരങ്ങള്‍

മൈന്‍ഡ് ബാഡ്മിന്റണ്‍ ടൂണമെന്റ് ശനിയാഴ്ച്ച:ഒരുക്കങ്ങള്‍ പൂര്‍ത്തിയായി,ട്രോഫികള്‍ സമ്മാനിക്കാന്‍ ഒളിമ്പിക് താരങ്ങള്‍

ഡബ്ലിന്‍:അയര്‍ലണ്ടിലെ പ്രമുഖ സംഘടനയായ മൈന്‍ഡ് സംഘടിപ്പിക്കുന്ന ആറാമതു ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ഡിസംബര്‍ 3 ശനിയാഴ്ച രാവിലെ 9.30 മുതല്‍ ബാല്‍ഡോയില്‍ ബാഡ്മിന്റണ്‍ സെന്ററില്‍ നടത്തപ്പെടും.അയര്‍ലണ്ടിലെ പ്രമുഖ ടീമുകള്‍ മത്സരങ്ങളില്‍ പങ്കെടുക്കും.

മത്സരവിജയികള്‍ക്ക് ഒളിംപിക് താരങ്ങള്‍ ട്രോഫികള്‍ വിതരണം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിന് നാഷണല്‍ ഇന്റര്‍നാഷണല്‍ കളിക്കാര്‍ക്കായി മൈന്‍ഡ് പ്രീമിയര്‍ ടൂര്‍ണമെന്റും നടക്കും.അയര്‍ലണ്ടിലെ നാഷണല്‍ ഇന്റര്‍നാഷണല്‍ താരങ്ങളുടെ ടൂര്‍ണമെന്റാണു പ്രീമിയര്‍.

പുതിയതായി കടന്നുവരുന്ന ബാഡ്മിന്റണ്‍ കളിക്കാര്‍ക്ക് (കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും) ബാഡ്മിന്റണിന്റെ പ്രാഥമിക കാര്യങ്ങള്‍(ടിപിസ് ആന്റ് ടെക്‌നിക്)ഒളിമ്പ്യന്‍മാര്‍ വിവരിച്ചു നല്‍കും.അയര്‍ലണ്ടിലെ വിവിധ ക്‌ളബുകളില്‍ മലയാളികളുടെ സാന്നിധ്യം സജീവമാണ്.ഐറിഷ് ലീഗ് ഡിവിഷന്‍ ഒന്നു മുതല്‍ മലയാളി താരങ്ങള്‍ മത്സരരംഗത്തുണ്ട്.
ബാഡ്മിന്റനെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്ന മൈന്‍ഡ് ടൂര്‍ണമെന്റിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
വാര്‍ത്ത:മജു പേയ്ക്കല്‍

Scroll To Top