Sunday December 04, 2016
Latest Updates

മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് :രജിസ്‌ട്രേഷന്‍ ഇന്ന് (ഏപ്രില്‍ 15) അവസാനിക്കും 

മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് :രജിസ്‌ട്രേഷന്‍ ഇന്ന് (ഏപ്രില്‍ 15) അവസാനിക്കും 

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ സംഘടനയായ മൈന്‍ഡിന്റെ കിഡ്‌സ് ഫെസ്റ്റ് 2015 ന്റെ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 15 ന് (ഇന്ന്) അവസാനിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

ഏപ്രില്‍ 25,26 (ശനി, ഞായര്‍) ദിവസങ്ങളില്‍ ഗ്രിഫിത്ത് അവന്യു മരിനോയിലുള്ള സ്‌കോയില്‍ മ്യൂര്‍ നാഷ്ണല്‍ ബോയ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് കിഡ്‌സ് ഫെസ്റ്റ് നടത്തപ്പെടുന്നത്.
മത്സരാര്‍ത്ഥികള്‍ക്കായി ഈ വര്‍ഷം മുതല്‍ ദേശഭക്തിഗാനവും ന്യൂസ് റീഡിംഗും മത്സര ഇനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
2014ലെ കിഡ്‌സ് ഫെസ്റ്റ് വിജയികള്‍ക്ക് 2015 മെയില്‍ ഇറ്റലിയില്‍ നടക്കുന്ന ഇന്‍ര്‍നാഷ്ണല്‍ ഡാന്‍സ് ഫെഡറേഷന്റെ മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ മൈന്‍ഡ് അവസരമൊരുക്കിയിട്ടുണ്ട്.
മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്നും പങ്കെടുക്കുന്നവര്‍ മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 15 വരെ മൈന്‍ഡ്അയര്‍ലണ്ട് ഡോട്ട് ഒആര്‍ജി എന്ന വെബ്‌സൈറ്റില്‍(mindireland.org/index.php?option=com_kids_registration&view=registrationformform) രജിസ്റ്റര്‍ ചെയ്യണമെന്നും സംഘാടകര്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 
റൂബിന്‍ പടിപ്പുരയില്‍ 0894767974
ജോസ് പോളി 0872644351
സിജു ജോസ് 0877778744

റിപ്പോര്‍ട്ട്: മജു പേയ്ക്കല്‍

Scroll To Top