Wednesday November 22, 2017
Latest Updates

മലയാളിത്തനിമയുടെ നിറച്ചാര്‍ത്തൊരുക്കി മൈന്‍ഡിന്റെ ഓണാഘോഷം,നഗരത്തിരക്കിലും ഒരുമയുടെ ഉത്സവതാളം

മലയാളിത്തനിമയുടെ നിറച്ചാര്‍ത്തൊരുക്കി മൈന്‍ഡിന്റെ ഓണാഘോഷം,നഗരത്തിരക്കിലും ഒരുമയുടെ ഉത്സവതാളം

ഡബ്ലീന്‍:മലയാളി മനസിന് ആഹ്ലാദ വാരാന്ത്യത്തില്‍ വര്‍ണ്ണപ്പൊലിമയും മലയാളത്തനിമയും നിറഞ്ഞ വൈവിധ്യമായ പരിപാടികളോടെ അയര്‍ലണ്ടിലെ മലയാളികളുടെ സംഘടനയായ മൈന്‍ഡ് പൊന്നോണം ആഘോഷിച്ചു. അവതരിപ്പിച്ച കാണികള്‍ക്ക് മികച്ച ദൃശ്യവിരുന്നേകി ശനിയാഴ്ച രാവിലെ ആരംഭിച്ച ഓണാഘോഷ പരിപാടികള്‍ വൈകിട്ട് 8 മണിവരെ നീണ്ടു. വര്‍ണ്ണശബളമായ ആഘോഷങ്ങള്‍ ബഹുജന പങ്കാളിത്വം കൊണ്ടും ശ്രദ്ധേയമായി. വിഭവ സമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം ആരംഭിച്ച കലാപരിപാടികളുടെ ഉത്ഘാടനം ഡബ്ലീന്‍ ഡെപ്യൂട്ടി മേയര്‍ കീറാന്‍ പെറി നിര്‍വ്വഹിച്ചു.

മലയാളി സമൂഹത്തിന്റെ ദേശീയോത്സവത്തിന് നഗരത്തിന്റെ പിന്തുണയും സഹകരണവും പ്രഖ്യാപിച്ചുകൊണ്ട് നൂറുകണക്കിന് മലയാളികളെ സാക്ഷിയാക്കി അദേഹം നിലവിളക്കില്‍ തിരി തെളിച്ചു. എന്‍ സി പി പ്രതിനിധി അന്ഖ ലൂപു , ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫൌണ്ടേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവരും സംബന്ധിച്ചു. ചടങ്ങില്‍ മാവേലി മന്നന്‍ മുഖ്യാതിഥിയായിരുന്നു. mat2

കുട്ടികള്‍ക്കായി മൈന്‍ഡ് സംഘടിപ്പിക്കുന്ന കിഡ് ഫെസ്റ്റ് പോലെയുള്ള അവസരങ്ങള്‍ക്ക് പ്രത്യേകം അഭിനന്ദനം അറിയിച്ച ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെഡറേഷന്‍ പ്രതിനിധി സമര്‍ത്ഥരായ കുട്ടികളെ രാജ്യത്തെ പ്രതിനിധീകരിക്കുവാന്‍ പ്രത്യേകം ക്ഷണിക്കുകയും ചെയ്തു. അടുത്ത വര്‍ഷത്തെ അന്താരാഷ്ട്ര ഡാന്‍സ് ഫെസ്റ്റിവല്‍ ആസ്ട്രീയില്‍ നടത്തപ്പെടുമെന്ന് യോഗത്തില്‍ പ്രഖ്യാപിച്ചു.

രാവിലെ നടന്ന ആവേശകരമായ വടം വലി മത്സരത്തില്‍ ഫിംഗ്ലസ് ടീം ഫിബ്‌സ് ബറോയെ കീഴടക്കി.D70_3315
രാജ്യാന്തര ഡാന്‍സ് ഫെസ്റ്റിവലില്‍ അയര്‍ലണ്ടിനെ പ്രതിനിധീകരിച്ച് ഒന്നാം സമ്മാനം ലഭിച്ച സപ്ത രാമന്‍ നമ്പൂതിരിക്ക് ഓണാഘോഷസമ്മേളനത്തില്‍ വെച്ച് പ്രത്യേകം ഉപഹാരം നല്‍കി ആദരിച്ചു.


കിഡ് ഫെസ്റ്റ് വിജയികള്‍ക്കുള്ള സമ്മാനങ്ങളുടെ വിതരണവും ഡപ്യൂട്ടി മേയര്‍ നിര്‍വഹിച്ചു. കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ എല്ലാം ഒന്നിനൊന്നു മികച്ച നിലവാരം പുലര്‍ത്തി.കഴിഞ്ഞ ലീവിംഗ് സെര്‍റ്റ് പരീക്ഷയില്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മികച്ച മാര്‍ക്കുകള്‍ നേടിയവര്‍ക്ക് മൈന്‍ഡ് ഓണാഘോഷത്തോടനുബന്ധിച്ച് ഡബ്ലിന്‍ സമൂഹത്തിന്റെ ആദരവര്‍പ്പിച്ചു.ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ബ്ലാഞ്ചസ്‌ടൌണിലെ ഐറിന്‍ സെബാസ്റ്റ്യന്‍,കില്‍ഡയറിലെ(നാസ്)ആദിത്യ കൃഷണ.സാന്ദ്ര ജോഷി(ഫിംഗ്ലസ്)സോനാ ആന്‍ഡ്രൂസ്(ഫിംഗ്ലസ്)ആന്‍ മരിയ ജോസ് (ഫിബ്‌സ്ബറോ)എന്നിവര്‍ അവാര്‍ഡ് ഏറ്റു വാങ്ങി 

മുതിര്‍ന്നവര്‍ ഒരുമിച്ച് അവതരിപ്പിച്ച സംഘനൃത്തങ്ങളും പ്രശസ്ത നര്‍ത്തകന്‍ ഹണിയും കുടുംബാംഗങ്ങളും ചേര്‍ന്ന് അരങ്ങിലെത്തിച്ച കലാവിരുന്നും ആസ്വാദകരില്‍ വിസ്മയം ജനിപ്പിച്ചു.മൈന്‍ഡിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്നവതരിപ്പിച്ച തിരുവാതിരകളിയും,ബ്ലാക്ക് റോക്കില്‍ നിന്നുള്ള നര്‍ത്തകര്‍ അവതരിപ്പിച്ച നൃത്യനൃത്തങ്ങളും സദസിന് മറക്കാനാവാത്ത അനുഭവമായി. 

ഡബ്ലിന്‍ സോള്‍ ബീറ്റ്‌സിന്റെ ഗാനമേള പരിപാടികള്‍ക്ക് ആവേശം പകര്‍ന്നു. മികച്ച സംഘടനാ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായിരുന്നു മൈന്‍ഡ് ഓണാഘോഷത്തിന്റെ വിജയം. പരിപാടികള്‍ വിജയിപ്പിച്ച ഓരോ മലയാളി കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു.mat kalamat 3mat5 mat4 mat 4 mat pri5mat vadam mat kala3 mat kala2 mat5

Scroll To Top