Tuesday May 30, 2017
Latest Updates

മൈന്‍ഡിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 10ന്

മൈന്‍ഡിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 10ന്

ഡബ്ലിന്‍: മൈന്‍ഡിന്റെ ഓണാഘോഷം ‘തിരുവോണം 2016’ സെപ്റ്റംബര്‍ 10നു (ശനി) ആഘോഷിക്കുന്നു. രാവിലെ 11 മുതല്‍ വൈകുന്നേരം 6.30 വരെ ഗ്രിഫിത്ത് അവന്യു മരീനോയിലെ Scoil Mhuire Boys സ്‌കൂളിലാണ് ആഘോഷ പരിപാടികള്‍.

രാവിലെ 11നു വടംവലി മത്സരത്തോടെ ആരംഭിക്കുന്ന ആഘോഷ പരിപാടികളില്‍ ഓണസദ്യ, വിവിധ കലാപരിപാടികള്‍, മൈന്‍ഡ് ഐക്കണ്‍ അവാര്‍ഡുദാനം, ലിവിംഗ് സെര്‍ട്ടില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്കുള്ള അവാര്‍ഡുദാനം, സോള്‍ ബീറ്റ്സിന്റെ ഗാനമേള തുടങ്ങിയവ നടക്കും.

വിവരങ്ങള്‍ക്ക്: മജു പേയ്ക്കല്‍ 0879631102, ജയ്മോന്‍ പാലാട്ടി 0879511344, ജോയി ആന്റണി 0871613235.

Scroll To Top