Saturday March 25, 2017
Latest Updates

മൈന്‍ഡിന്റെ തിരുവോണാഘോഷം സെപ്റ്റംബര്‍ 10 ന്

മൈന്‍ഡിന്റെ തിരുവോണാഘോഷം സെപ്റ്റംബര്‍ 10 ന്

ഡബ്ലിന്‍:ഡബ്ലിനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ‘മൈന്‍ഡ്’ സംഘടിപ്പിക്കുന്ന 9–ാം ഓണാഘോഷം ‘തിരുവോണം 2016’ സെപ്റ്റംബര്‍ 10നു ഗ്രിഫിത്ത് അവന്യൂ മരീനോയിലെ സ്‌കോള്‍ മുഹൈര്‍ നാഷണല്‍ ബോയ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും.

ഏപ്രില്‍ 2, 3 തീയതികളില്‍ നടന്ന ‘കിഡ്‌സ് ഫെസ്റ്റില്‍’ മൈന്‍ഡ് ഐക്കണ്‍ അവാര്‍ഡ് നേടിയ സപ്ത രാമന്‍ (സീനിയര്‍), ജോ ബിജു (ജൂണിയര്‍) സ്വര രാമന്‍ (സബ് ജൂനിയര്‍) എന്നിവര്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കും. പുതുമയാര്‍ന്ന പരിപാടികളുമായി നടക്കുന്ന തിരുവോണം 2016 ലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
വാര്‍ത്ത:മജു പേയ്ക്കല്‍

Scroll To Top