Saturday December 10, 2016
Latest Updates

മൈന്‍ഡ് ഓണാഘോഷം ഓഗസ്റ്റ് 22 ശനിയാഴ്ച്ച,ഒരുക്കങ്ങള്‍ ആരംഭിച്ചു 

മൈന്‍ഡ് ഓണാഘോഷം ഓഗസ്റ്റ് 22 ശനിയാഴ്ച്ച,ഒരുക്കങ്ങള്‍ ആരംഭിച്ചു 

ഡബ്ലിന്‍ :അയര്‍ലണ്ടിലെ പ്രമുഖ മലയാളി സംഘടനയായ ‘മൈന്‍ഡ് ‘സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 22 ന് ശനിയാഴ്ച്ച നടത്തപ്പെടും.ഗ്രിഫിത്ത് അവന്യൂവിലുള്ള സ്‌കൊയില്‍ മുറേ നാഷണല്‍ സ്‌കൂളില്‍ ശനിയാഴച്ച് രാവിലെ 10 മണി മുതല്‍ നടത്തപ്പെടുന്ന വടംവലിയോടെ ഓണാഘോഷം ആരംഭിക്കും.12 .15 മുതല്‍ ഓണ സദ്യയാരംഭിക്കും.mind kf

2.45 ന് ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം ഭദ്രദീപം തെളിയിച്ച് നിര്‍വഹിക്കുന്നത് ഡബ്ലിന്‍ ഡപ്യൂട്ടി മേയര്‍ കൌണ്‍സിലര്‍ സീറാന്‍ പെറിയാണ്.എന്‍ സി പി ജനറല്‍ മാനേജര്‍ അന്ഖ ലൂപു ചടങ്ങില്‍ പ്രത്യേക അതിഥിയായി പങ്കെടുക്കും.

ഈ വര്‍ഷത്തെ മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റിലെ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റുകളുടെ വിതരണം തുടര്‍ന്ന് നടത്തപ്പെടും.മൈന്‍ഡ് ഐക്കന്‍ അവാര്‍ഡ് വിതരണവും ഇതോടൊപ്പം നടത്തപ്പെടും. ഇറ്റലിയില്‍ നടത്തപ്പെട്ട ഇന്റര്‍ നാഷണല്‍ ഡാന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ അയര്‍ലണ്ടിനെ പ്രതിനിധീകരിച്ച് മികച്ച വിജയം നേടിയ സപ്ത രാമന്‍ നമ്പൂതിരിയ്ക്ക് ചടങ്ങില്‍ പ്രത്യേക ആദരം അര്‍പ്പിക്കും.

തുടര്‍ന്ന് തിരുവാതിര കളി,മറ്റു നൃത്തനൃത്ത്യങ്ങള്‍,ഗെയിംസുകള്‍,മറ്റു കലാപരിപാടികള്‍ എന്നിവ അവതരിപ്പിക്കപ്പെടും.

ഓസ്‌കാര്‍ ട്രാവല്‍സും, ബോംബെ ബസാറുമാണ് ഇത്തവണത്തെ മൈന്‍ഡ് ഓണാഘോഷത്തിന്റെ മുഖ്യ സ്‌പോണ്‍സര്‍മാര്‍ .ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍,ക്ലെവര്‍ മണി,ഗുഡ് ഡേ എന്നിവരും ഈ വര്‍ഷത്തെ മൈന്‍ഡ് ഓണത്തിന്റെ സ്‌പോണ്‍സര്‍മാര്‍ ആയിരിക്കും.

Scroll To Top