Monday May 21, 2018
Latest Updates

മൈന്‍ഡിന് പുതിയ നേതൃത്വം:ജോയി കെ ആന്റണി പ്രസിഡണ്ട്,ജെയ്‌മോന്‍ പാലാട്ടി സെക്രട്ടറി

മൈന്‍ഡിന് പുതിയ നേതൃത്വം:ജോയി കെ ആന്റണി പ്രസിഡണ്ട്,ജെയ്‌മോന്‍ പാലാട്ടി സെക്രട്ടറി

ഡബ്ലിന്‍:അയര്‍ലണ്ടിലെ പ്രമുഖ മലയാളി സംഘടനയായ മൈന്‍ഡ് 2016 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പോപ്പിന്‍ട്രി കമ്മ്യുണിറ്റി ഹാളില്‍ നടന്ന പൊതുയോഗത്തില്‍ പ്രസിഡന്റ് ഷിബു ജോണ്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മാത്യുസ് തയ്യില്‍, വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ റെജി കൂട്ടുങ്കല്‍ വാര്‍ഷിക വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

2016 പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികളായി ജോയി കെ ആന്റണി (പ്രസിഡന്റ്), ജെയ്‌മോന്‍ പാലാട്ടി (സെക്രട്ടറി), മജു പേയ്ക്കല്‍ (ട്രഷറര്‍), മിനി സാബു (വൈസ് പ്രസിഡന്റ്), സിജു ജോസ് (വൈസ് സെക്രട്ടറി) എന്നിവരടങ്ങുന്ന 19 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.

വാര്‍ത്ത:മജു പേയ്ക്കല്‍

Scroll To Top