Sunday December 04, 2016
Latest Updates

മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ്:രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ്:രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ്:രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ സംഘടനയായ മൈന്‍ഡിന്റെ കിഡ്‌സ് ഫെസ്റ്റ് 2016 ന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
ഏപ്രില്‍ 2,3(ശനി,ഞായര്‍)തിയതികളില്‍ ഗ്രിഫിത്ത് അവന്യു മരിനോയിലുള്ള സ്‌കോയില്‍ മ്യൂര്‍ നാഷ്ണല്‍ ബോയ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് കിഡ്‌സ് ഫെസ്റ്റ് നടത്തപ്പെടുന്നത്.സബ് ജൂനിയര്‍,ജൂണിയര്‍,സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

ഓരോ വര്‍ഷവും വിവിധ കൗണ്ടികളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളുടെ പങ്കാളിത്തം വര്‍ദ്ധിച്ചു വരുന്നതു കൊണ്ടും മാതാപിതാക്കള്‍ക്ക് കിഡ്‌സ് ഫെസ്റ്റിനോടുള്ള താത്പര്യവും മുന്‍നിര്‍ത്തി കൂടുതല്‍ മികവോടെ മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്നും പങ്കെടുക്കുന്നവര്‍ മാര്‍ച്ച് 21 ന് മുമ്പായി മൈന്‍ഡ്അയര്‍ലന്‍ഡ് ഡോട്ട് ഒആര്‍ജി (http://mindireland.org/)എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സംഘാടകര്‍ അറിയിച്ചു.മത്സരാര്‍ഥികളുടെ സൌകര്യാര്‍ഥം രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ ലൈന്‍ പെയ്‌മെന്റിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.കിഡ്‌സ് ഫെസ്റ്റിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിയ്ക്കുക: 0872644351,0877778744
വാര്‍ത്ത:മജു പേയ്ക്കല്‍

Scroll To Top