Friday December 02, 2016
Latest Updates

മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് ഒരുക്കങ്ങളായി:ഇത്തവണ റിക്കാര്‍ഡ് പങ്കാളിത്വം

മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് ഒരുക്കങ്ങളായി:ഇത്തവണ റിക്കാര്‍ഡ് പങ്കാളിത്വം

mind icoഡബ്ലിന്‍: ഏപ്രില്‍ 2, 3 ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റിറ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മൈന്‍ഡ് ഭാരവാഹികള്‍ അറിയിച്ചു. ഗ്രിഫിത്ത് അവന്യു മരീനോയിലെ scoil mhuire national boys school ഓഡിറ്റോറിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. രണ്ടാം തീയതി ശനിയാഴ്ച നൃത്ത മത്സരങ്ങളും മൂന്നാം തിയതി ഞായറാഴ്ച മറ്റ് മത്സരങ്ങളുമാണ് നടത്തപ്പെടുക. കലാമത്സരങ്ങള്‍ കാണുവാന്‍ പ്രവേശനം സൗജന്യമാണ്.

വിജയികള്‍ക്ക് അന്നേ ദിവസം തന്നെ ട്രോഫികളും സര്‍ട്ടിഫിക്കേറ്റും വിതരണം ചെയ്യും. ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് ഇത്തവണയും കിഡ്‌സ്‌ഫെസ്റ്റ് അരങ്ങേറുന്നത്. മിതമായ നിരക്കില്‍ ഉച്ചഭക്ഷണ സ്റ്റാളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. സെപ്തംബര്‍ 10 ന് ഇതേ ഹാളില്‍ വച്ച് നടക്കുന്ന മൈന്‍ഡ് ഓണാഘോഷ പരിപാടികളുടെ ഭാഗമായി മൈന്‍ഡ് ഐക്കണ്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് ഐക്കണ്‍ അവാര്‍ഡുകള്‍ ക്രമീകരിച്ചിരിക്കുന്നത്. 250 ല്‍ പരം മത്സരാര്‍ത്ഥികള്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മത്സരത്തില്‍ പങ്കെടുക്കും.
വാര്‍ത്ത :മജു പേയ്ക്കല്‍

Scroll To Top