Saturday December 10, 2016
Latest Updates

മൈന്‍ഡ് ‘കിഡ്‌സ് ഫെസ്റ്റ് 2015’ ഏപ്രില്‍ 25,26 തിയതികളില്‍

മൈന്‍ഡ് ‘കിഡ്‌സ് ഫെസ്റ്റ് 2015’ ഏപ്രില്‍ 25,26 തിയതികളില്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ സംഘടനയായ മൈന്‍ഡിന്റെ കിഡ്‌സ് ഫെസ്റ്റ് 2015 ഏപ്രില്‍ 25,26 (ശനി, ഞായര്‍) ദിവസങ്ങളില്‍ ഗ്രിഫിത്ത് അവന്യു മരിനോയിലുള്ള സ്‌കോയില്‍ മ്യൂര്‍ നാഷ്ണല്‍ ബോയ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും. മികവുറ്റ സംഘാടനത്തിലൂടെയും കുറ്റമറ്റ ജഡ്ജ്‌മെന്റിലൂടെയും കഴിഞ്ഞ അഞ്ച് വര്‍ഷവും അയര്‍ലണ്ട് മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റുവാന്‍ മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റിന് സാധിച്ചിട്ടുണ്ട്. 

മത്സരാര്‍ത്ഥികള്‍ക്കായി ഈ വര്‍ഷം മുതല്‍ ദേശഭക്തിഗാനവും ന്യൂസ് റീഡിംഗും മത്സര ഇനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

2014ലെ കിഡ്‌സ് ഫെസ്റ്റ് വിജയികള്‍ക്ക് 2015 മെയില്‍ ഇറ്റലിയില്‍ നടക്കുന്ന ഇന്‍ര്‍നാഷ്ണല്‍ ഡാന്‍സ് ഫെഡറേഷന്റെ മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ മൈന്‍ഡ് അവസരമൊരുക്കിയിട്ടുണ്ട്. ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ മുദ്രയുള്ള സര്‍ട്ടിഫിക്കറ്റാണ് 2014ലെ കിഡ്‌സ് ഫെസ്റ്റ് വിജയികള്‍ക്ക് ഡബ്ലിന്‍ ഡെപ്യൂട്ടി മേയര്‍ സമ്മാനിച്ചത്. 

ഓരോ വര്‍ഷവും വിവിധ കൗണ്ടികളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളുടെ പങ്കാളിത്തം വര്‍ദ്ധിച്ചു വരുന്നതു കൊണ്ടും മാതാപിതാക്കള്‍ക്ക് കിഡ്‌സ് ഫെസ്റ്റിനോടുള്ള താത്പര്യവും മുന്‍നിര്‍ത്തി കൂടുതല്‍ മികവോടെ മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്നും പങ്കെടുക്കുന്നവര്‍ മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 15 വരെ മൈന്‍ഡ്അയര്‍ലന്‍ഡ് ഡോട്ട് ഒആര്‍ജി എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സംഘാടകര്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 

റൂബിന്‍ പടിപ്പുരയില്‍ 0894767974
ജോസ് പോളി 0872644351
സിജു ജോസ് 0877778744

റിപ്പോര്‍ട്ട്: മജു പേയ്ക്കല്‍MIK N

Scroll To Top