Saturday December 10, 2016
Latest Updates

75 ടീമുകള്‍ പങ്കെടുത്ത മൈന്‍ഡ് ഓള്‍ അയര്‍ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആവേശോജ്ജ്വലമായ സമാപനം 

75 ടീമുകള്‍ പങ്കെടുത്ത മൈന്‍ഡ് ഓള്‍ അയര്‍ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആവേശോജ്ജ്വലമായ സമാപനം 

ഡബ്ലിന്‍: മൈന്‍ഡ് സംഘടിപ്പിച്ച അഞ്ചാമത് ഓള്‍ അയര്‍ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്ടിന് ആവേശോജ്വലമായ സമാപനം.അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എഴുപത്തഞ്ചോളം ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ പങ്കെടുത്ത ഓരോ ടീമും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
സിംഗിള്‍സ് വിഭാഗത്തിലെ വിജയികള്‍:
ഐറീഷ് ലീഗ്(ഡിവിഷന്‍ 1-3)
ചാമ്പ്യന്മാര്‍:ഗൗതംറെഡി സഖ്യം
റണ്ണര്‍ അപ്പ്:ലിന്‍സണ്‍ – ഇളയ് രാജ് സഖ്യം
ഐറീഷ് ലീഗ്(ഡിവിഷന്‍ 4-6)
ചാമ്പ്യന്മാര്‍:മെയ്ജന്‍ – ഫെബിന്‍ സഖ്യം
റണ്ണര്‍ അപ്പ്:വിനോദ് – അനൂപ് സഖ്യം
ഐറീഷ് ലീഗ്(ഡിവിഷന്‍ 7-10)
ചാമ്പ്യന്മാര്‍:മാര്‍ട്ടിന്‍ – ജോജി സഖ്യം 
റണ്ണര്‍ അപ്പ്:ബിന്‍സണ്‍ – ബെന്‍സണ്‍ സഖ്യം
മിക്‌സഡ് ഡബിള്‍സ് 
ചാമ്പ്യന്മാര്‍:സതീഷ് – പൗള സഖ്യം 
റണ്ണര്‍ അപ്പ്:സുരേഷ് – നാദിയ സഖ്യം രണ്ടാം സ്ഥാനവും 
ലെഷര്‍ പ്ലയേഴ്‌സ് 
ചാമ്പ്യന്മാര്‍:സാബു – സിദ്ധാര്‍ഥ് സഖ്യം 
റണ്ണര്‍ അപ്പ്:മാര്‍ട്ടിന്‍ജോജി 

ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ സഹകരണത്തോടെ ബാല്‍ഡോയില്‍ ബാഡ്മിന്റണ്‍ സെന്ററിലായിരുന്നു ഓസ്‌കാര്‍ ട്രാവല്‍സ് മുഖ്യ സ്‌പോണ്‌സറായിരുന്ന മത്സരങ്ങള്‍. വിജയികള്‍ക്ക് മൈന്‍ഡ് ഭാരവാഹികള്‍ ട്രോഫികളും മെഡലുകളും സമ്മാനിച്ചു. മത്സരത്തില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും സംഘാടകര്‍ നന്ദി പറഞ്ഞു.
വാര്‍ത്ത :മജു പേയ്ക്കല്‍

Scroll To Top