Sunday December 11, 2016
Latest Updates

ലക്ഷ്മിപ്രിയ, അലേന, ഷെറിന്‍ എന്നിവര്‍ക്ക് മൈന്‍ഡ് ഐക്കണ്‍ അവാര്‍ഡ്

ലക്ഷ്മിപ്രിയ, അലേന, ഷെറിന്‍ എന്നിവര്‍ക്ക് മൈന്‍ഡ് ഐക്കണ്‍ അവാര്‍ഡ്

ഡബ്ലിന്‍: മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റില്‍ ഏര്‍പ്പെടുത്തിയ മൈന്‍ഡ് ഐക്കണ്‍ 2015 അവാര്‍ഡ് പ്രഖ്യാപിച്ചു. ജൂണിയര്‍ വിഭാഗത്തില്‍ ലക്ഷ്മിപ്രിയ
കിംഗ്കുമാര്‍ അവാര്‍ഡ് കരസ്ഥമാക്കി. സീനിയര്‍ വിഭാഗത്തില്‍ അലേന സൂസണ്‍ ഷിജി, ഷെറിന്‍ ഷിബു എന്നിവര്‍ തുല്യ പോയിന്റോടെ അവാര്‍ഡ് പങ്കിട്ടു.
ജൂണിയര്‍ വിഭാഗത്തില്‍ ലക്ഷമിപ്രിയ കിംഗ്കുമാര്‍ പ്രസംഗം, നാടോടിനൃത്തം എന്നിവയില്‍ ഒന്നാം സമ്മാനവും ഭരതനാട്യത്തില്‍ രണ്ടാം സ്ഥാനവും പദ്യപാരായണത്തില്‍ മൂന്നാം സ്ഥാനവും നേടിക്കൊണ്ടാണ് അവാര്‍ഡിന് അര്‍ഹയായത്. സീനിയര്‍ വിഭാഗത്തില്‍ അലേന സൂസന്‍ ഷിജി സിനിമാറ്റിക് ഡാന്‍സ്, ഭരതനാട്യം, ലളിതഗാനം എന്നിവയില്‍ ഒന്നാം സ്ഥാനത്തോടെ അവാര്‍ഡ് കരസ്ഥമാക്കി. ഇതേവിഭാഗത്തില്‍ ഷെറിന്‍ ഷിബു പെന്‍സില്‍ ഡ്രോയിംഗ്, പദ്യപാരായണം എന്നിവയില്‍ ഒന്നാം സ്ഥാനത്തോടെയും പ്രസംഗം,ഉപന്യാസം എന്നിവയില്‍ രണ്ടാം സ്ഥാനത്തോടെയും അവാര്‍ഡ് നേടിയെടുത്തു.
ഓഗസ്റ്റ് 22ന് നടക്കുന്ന മൈന്‍ഡ് ഓണാഘോഷത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും
വാര്‍ത്ത :മജു പേയ്ക്കല്‍

Scroll To Top