Friday December 15, 2017
Latest Updates

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി,മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് :മത്സരങ്ങള്‍ മൂന്ന് വേദികളില്‍

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി,മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് :മത്സരങ്ങള്‍ മൂന്ന് വേദികളില്‍

ഡബ്ലിന്‍ – മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റിന് നാളെ (വെള്ളിയാഴ്ച) തുടക്കം കുറയ്ക്കും. ഗ്രിഫിഫ്ത് അവന്യൂ മരീനോയിലെ സ്‌കോയില്‍ മുഹിരെ ബോയ്സ് സ്‌കൂളില്‍ വച്ചാണ് മത്സരങ്ങള്‍ നടത്തപ്പെടുന്നത്. ഏപ്രില്‍ 21 വെള്ളിയാഴ്ച്ച ഡാന്‍സ് മത്സരങ്ങളും 22 ശനിയാഴ്ച്ച മറ്റു മത്സരങ്ങളുമാണ് നടക്കുക. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടത്തുന്നത്. അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200ല്‍ പരം കുട്ടികള്‍ 2 ദിവസം നീണ്ടു നില്‍ക്കുന്ന കിഡ്‌സ് ഫെസ്റ്റില്‍ പങ്കെടുക്കും. ഡബ്ലിന്‍ സിറ്റി കൗണ്‌സിലിന്റെ സഹകരണത്തോടെയാണ് ഈ വര്‍ഷവും കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

അയര്‍ലണ്ടിന് പുറത്തുനിന്നുള്ള വിധികര്‍ത്താക്കളെ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ മൈന്‍ഡ് ഭാരവാഹികള്‍ സ്വീകരിച്ചു.

സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന കുട്ടികള്‍ക്ക് സെപ്തംബര് രണ്ടാം തീയതി നടക്കുന്ന മൈന്‍ഡിന്റെ പത്താമത് ഓണാഘോഷ ചടങ്ങുകളില്‍ വച്ച് മൈന്‍ഡ് ഐക്കണ്‍ അവാര്‍ഡ് നല്‍കി ആദരിക്കും.

മത്സരങ്ങള്‍ കാണുവാനും പ്രോത്സാഹിപ്പിക്കുവാനും ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സംഘടകര്‍ അറിയിച്ചു. പ്രവേശനവും സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
റൂബിന്‍ മാത്യു 0894767974 , ജെയ്മോന്‍ പാലാട്ടി 0879511344

Scroll To Top