Wednesday January 24, 2018
Latest Updates

മൈന്‍ഡിനെ അഭിനന്ദിച്ച് കേരളാ ഹൗസ്:വേദനയുടെ തീരത്ത് ബെന്നിന് പ്രത്യാശയെത്തിച്ച മലയാളികള്‍ക്ക് അഭിനന്ദനപ്രവാഹം

മൈന്‍ഡിനെ അഭിനന്ദിച്ച് കേരളാ ഹൗസ്:വേദനയുടെ തീരത്ത് ബെന്നിന് പ്രത്യാശയെത്തിച്ച മലയാളികള്‍ക്ക് അഭിനന്ദനപ്രവാഹം

ഡബ്ലിന്‍: നാലു കീമോ തെറാപ്പിയും 19 റേഡിയോ തെറാപ്പിയും.അഞ്ചു വയസുള്ള ഒരു ബാലനെ സംബന്ധിച്ചിടത്തോളം സഹിക്കാന്‍ ആവാത്തത് അതൊന്നുമല്ല.വേദനയുടെ ദുരന്തപര്‍വ്വത്തിലാണ് ബാറ്റ്മാന്‍ ബെന്‍.നാഡി ഞെരമ്പുകള്‍ പൊട്ടുന്ന വേദന.എന്നിട്ടും ബെന്‍ ഫാരല്‍ ചിരിക്കുകയാണ്.ഇഷ്ടതാരം ബാറ്റ്മാനെ പോലെ അസാമാന്യമായ കാര്യങ്ങള്‍ ചെയ്ത് താന്‍ അസുഖത്തെ തോല്‍പ്പിക്കും എന്ന് ഉറ്റവരോട് പറയുകയും ചെയ്തു.mind bats2

പക്ഷെ ബെന്നിന്റെ ആശയെ ഡോക്റ്റര്‍മാര്‍ സംശയത്തോടെയാണ് കാണുന്നത്.കാരണം ബെന്നിന് അയര്‍ലണ്ടില്‍ നല്‍കാവുന്നതില്‍ ഏറ്റവും നല്ല ചികിത്സയാണ് നല്‍കുന്നതെങ്കിലും ഗുണപരമായി പ്രതീകരിക്കാത്ത തരത്തിലുള്ള കിഡ്‌നി കാന്‍സര്‍ ഓരോ നിമിഷവും ബെന്നിന്റെ ജീവിതത്തെ കാര്‍ന്നു തിന്നുകയാണ്.ഇതേ തുടര്‍ന്ന് ബെന്നിനെ യൂ എസിലേക്ക് അയയ്ക്കാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.mind bats1

പൊതുവെ ദരിദ്രരായ ഇവരുടെ കുടുംബം പൊതുജന സഹായം തേടിയത് അങ്ങനെയാണ്.സ്വദേശികളും വിദേശികളുമായ നിരവധി പേരാണ് ലക്ഷക്കണക്കിന് യൂറോ ചിലവുള്ള ചികിത്സാ നിധിയിലേക്ക് കൈയ്യയച്ച് സംഭാവനയുമായി എത്തിയത്.

ബെന്നിന്റെ ദുരന്ത വാര്‍ത്ത കേട്ടറിഞ്ഞാണ് ചികിത്സാ സഹായത്തിനായുള്ള അവസരമായി തങ്ങളുടെ ഏഴാമത് ക്രിക്കറ്റ് ടുര്‍ണ്ണമെന്റ് തന്നെ മാറ്റിവെയ്ക്കാന്‍ പ്രമുഖ മലയാളി സംഘടനയായ മൈന്‍ഡ് തീരുമാനിച്ചത്.

ക്രിക്കറ്റ് മത്സരത്തോടൊപ്പം അവരൊരു കേക്ക് വില്‍പനയും സംഘടിപ്പിച്ചു
എന്തായാലും മൈന്‍ഡിന്റെ സദുദ്ദേശം ഏവരുടെയും മുക്തകണ്ഠമായ പ്രശംസയ്ക്ക് കാരണമായി.മത്സരത്തില്‍ പങ്കെടുത്ത ടീമുകളും തദ്ദേശിയരായ ഐറിഷുകാരം മത്സരം കാണുവാന്‍ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ മലയാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യക്കാരുടെയും സഹകരണം മൂലമാണ് 1615 യൂറോ സമാഹരിക്കാനായത്.mind bats 4

സമാഹരിച്ച തുക ഫിംഗ്ലാസ് ഗാര്‍ഡ ഓഫീസര്‍ ഡേവ് മക്ക്ന്ന ബാറ്റ്മാന്‍ ബെന്നിന്റെ കുടുംബസുഹൃത്ത് വെയ്സ്ലിക്ക് കൈമാറി.

മൈന്‍ഡിന്റെ അയര്‍ലണ്ടിലെ പ്രമുഖരായ 10 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ഫിംഗ്ലാസ് വെസ്റ്റിനെ ഫൈനലില്‍ പരാജയപ്പെടുത്തി KCC ചാമ്പ്യന്മാരായി. വിജയികള്‍ക്ക് ഗാര്‍ഡ ഓഫീസര്‍ ഡേവ് മക്ക്ന്ന ട്രോഫിയും കാഷ് അവാര്‍ഡും വിതരണംചെയ്തു

വിജയികളായ KCC ടീം തങ്ങളുടെ സമ്മാനത്തുകയുടെ വിഹിതവും ചികിത്സാനിധിയിലേയ്ക്ക് നല്‍കുകയുണ്ടായി. Tesco, Supervalue, Eurospar എന്നിവരാണ് കേക്കുകള്‍ സ്പോണ്‍സര്‍ ചെയ്തത്.ഈ ഉദ്യമത്തോട് സഹകരിച്ച ഏവര്‍ക്കും മൈന്‍ഡ് ഭാരവാഹികളും ബെന്നിന്റെ കുടുംബസുഹൃത്തുക്കളും നന്ദി പറഞ്ഞു.
കേരളാ ഹൗസ് എക്‌സിക്യൂട്ടിവ് കമ്മിറ്റി പ്രത്യേകം യോഗം ചേര്‍ന്ന് ഇത്തരത്തിലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മൈന്‍ഡിനെ അഭിനന്ദിച്ചു.ഏവര്‍ക്കും മാതൃകാപരമായാണ് ബാറ്റ്മാന്‍ ബെന്‍ സന്നദ്ധസഹായ നിധി വഴി മൈന്‍ഡ് ചെയ്തതെന്ന് യോഗം ചൂണ്ടികാട്ടി.

Scroll To Top