Saturday December 10, 2016
Latest Updates

മൈന്‍ഡ് ബാഡ്മിന്റണ്‍:റോജിന്‍-ഗൗതം,ഷോജന്‍ ആന്‍ഡ്രൂസ്-ഗൗതം,മാര്‍ട്ടിന്‍-ജോയി സഖ്യങ്ങള്‍ ചാമ്പ്യന്‍മാര്‍ 

മൈന്‍ഡ് ബാഡ്മിന്റണ്‍:റോജിന്‍-ഗൗതം,ഷോജന്‍ ആന്‍ഡ്രൂസ്-ഗൗതം,മാര്‍ട്ടിന്‍-ജോയി സഖ്യങ്ങള്‍ ചാമ്പ്യന്‍മാര്‍ 

ഡബ്ലിന്‍: അയര്‍ലണ്ടിലെ മലയാളി സംഘടനയായ മൈന്‍ഡ് സംഘടിപ്പിച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു.ഡബ്ലിന്‍ ബാലിഡോയല്‍ ബാഡ്മിന്റണ്‍ ക്ലബ്ബിലായിരുന്നു ടൂര്‍ണമെന്റ്.

ഈ വര്‍ഷത്തെ മത്സരങ്ങള്‍ റെഡ് ബുള്‍ അയര്‍ലണ്ടായിരുന്നു സ്‌പോണ്‍സര്‍ ചെയ്തിരുന്നത്.മൂന്ന് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ ലീഗ് 1-4 വിഭാഗത്തിന്റെ ഫൈനലില്‍ റോജിന്‍ സ്‌കറിയ- ഗൗതം സെയ്ത് സഖ്യം വിജയിച്ചു.സുനില്‍,കീറോണ്‍ സഖ്യത്തെയാണ് അവര്‍ പരാജയപ്പെടുത്തിയത്.ലീഗ് 5-9 വരെ വിഭാഗത്തില്‍ ഫൈനലില്‍ ഷോജന്‍ ആന്‍ഡ്രൂസ്-ഗൗതം  സഖ്യം വിജയിച്ചു.മോയ്ജന്‍,സതീഷ് സഖ്യത്തെയാണ് അവര്‍ പരാജയപ്പെടുത്തിയത്. 

ലഷര്‍ പ്ലെയേഴ്‌സ് വിഭാഗത്തില്‍ ഫൈനല്‍ മത്സരത്തില്‍ മാര്‍ട്ടിന്‍ജോയി സഖ്യം വിജയിച്ചു. ബിന്‍സണ്‍ ആന്റ് ബിന്‍സണ്‍ സഖ്യത്തെയാണ് അവര്‍ പരാജയപ്പെടുത്തിയത്.44 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ നൂറില്‍പ്പരം മത്സരങ്ങള്‍ നടന്നു. 

വാര്‍ത്ത:ജിജി ജേക്കബ്miogo mimi jj

Scroll To Top