Monday December 05, 2016
Latest Updates

കുരുന്നു കലാപ്രതിഭകള്‍ അയര്‍ലണ്ടിന് അഭിമാനമായി, മൈന്‍ഡ് കിഡ്‌സ്‌ഫെസ്സ്റ്റിന് ആവേശകരമായ സമാപനം

കുരുന്നു കലാപ്രതിഭകള്‍ അയര്‍ലണ്ടിന് അഭിമാനമായി, മൈന്‍ഡ് കിഡ്‌സ്‌ഫെസ്സ്റ്റിന് ആവേശകരമായ സമാപനം

ഡബ്ലിന്‍: ഏപ്രില്‍ 25,26 തീയതികളില്‍ അയര്‍ലണ്ടിലെ പ്രമുഖ സംഘടനയായ മൈന്‍ഡ് സംഘടിപ്പിച്ച കിഡ്‌സ് ഫെസ്റ്റ് പങ്കെടുത്ത ഒരോ കുട്ടികള്‍ക്കും ആവേശമായി. അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 200ല്‍ പരം കുട്ടികള്‍ പങ്കെടുത്ത വാശിയേറിയ മത്സരങ്ങള്‍ ഓരോന്നും മികച്ച  നിലവാരം പുലര്‍ത്തി. പങ്കെടുത്ത മത്സരാര്‍ത്ഥികളെ വിധി കര്‍ത്താക്കള്‍ പ്രത്യേകം അഭിനന്ദിച്ചു.

നാട്യകലാമണിപട്ടവും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും യുകെയില്‍ ജയാഞ്ജലി ഇന്റര്‍നാഷ്ണല്‍ സ്‌കൂള്‍ ഡയറക്ടറുമായ പ്രദീപ്കുമാര്‍ ആയിരുന്നു നൃത്തനൃത്യങ്ങളുടെ പ്രമുഖ വിധികര്‍ത്താവ്.

സംഘാടനമികവു കൊണ്ട് അയര്‍ലണ്ടിലെ മലയാളികളുടെ ഇടയില്‍ ഏറെ ശ്രദ്ധനേടിയ കിഡ്‌സ് ഫെസ്റ്റ് ഇത്തവണയും മികവുറ്റതാക്കാന്‍ സംഘാടകര്‍ക്ക് സാധിച്ചു. ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെയും ന്യൂ കമ്മ്യൂണിറ്റീസ് പാര്‍ട്ടണര്‍ഷിപ്പിന്റെയും സഹകരണത്തോടെയാണ് മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചത്.

ആഗസ്റ്റ് 22ന് ഡബ്ലിനിലെ ഗ്രിഫിത്ത് അവന്യു സ്‌കോയില്‍ മ്യൂര്‍ നാഷ്ണല്‍ ബോയ്‌സ് സ്‌കൂളില്‍ വച്ചു നടക്കുന്ന മൈന്‍ഡിന്റെ ഓണാഘോഷത്തില്‍ വെച്ച് വിജയികള്‍ക്കുള്ള ട്രോഫികളും ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ മുദ്രയുള്ള സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.

കിഡ്‌സ് ഫെസ്റ്റിന്റെ പ്രമുഖ സ്‌പോണ്‍സര്‍മാരായ ഓസ്‌കാര്‍  ട്രാവല്‍സ്, ബോംബെ ബസാര്‍, ഗുഡ്‌ഡേ ഏഷ്യന്‍ സ്‌റ്റോര്‍ എന്നിവര്‍ക്കും
സഹസ്‌പോണ്‍സര്‍മാരായ ആസ്പയില്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബ്ലാക്ക് പെപ്പേഴ്‌സ് കാറ്ററിംഗ്, മരിയന്‍ ഡേ ബ്രേക്ക് എന്നിവര്‍ക്കും
കിഡ്‌സ്‌ഫെസ്റ്റ് വിജയിപ്പിക്കുവാന്‍ സഹകരിച്ച ഏവര്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട് മജു പേയ്ക്കല്‍

opop

mil omiii fimil hmi pri li 00mi pri li 2



Scroll To Top