Tuesday December 06, 2016
Latest Updates

മൈന്‍ഡ് ഓള്‍ അയര്‍ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 3 ന്,രജിസ്ട്രേഷന്‍ ആരംഭിച്ചു

മൈന്‍ഡ് ഓള്‍ അയര്‍ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 3 ന്,രജിസ്ട്രേഷന്‍ ആരംഭിച്ചു

ഡബ്ലിന്‍: മൈന്‍ഡ് സംഘടിപ്പിക്കുന്ന ആറാമത് ഓള്‍ അയര്‍ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 3 ന് ബാല്‍ഡോയലിലെ ബാഡ്മിന്റണ്‍ സെന്ററില്‍ നടക്കും. മെന്‍സ്, ഡബിള്‍സ്,മിക്‌സഡ് ഡബിള്‍സ് വിഭാഗങ്ങളിലായി അയര്‍ലണ്ടിലെ പ്രമുഖരായ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

കഴിഞ്ഞ വര്‍ഷം എണ്പതോളം ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്.
താഴെ പറയുന്നത് പ്രകാരമാണ് മത്സരങ്ങളുടെ ക്രമീകരണം
കാറ്റഗറി -1 ഐറിഷ് ലീഗ് ഡിവിഷന്‍സ് 1-3 (പുരുഷന്മാര്‍)
കാറ്റഗറി-2 ഐറിഷ് ലീഗ് ഡിവിഷന്‍സ് 4-6(പുരുഷന്മാര്‍)
കാറ്റഗറി-3 ഐറിഷ് ലീഗ് ഡിവിഷന്‍സ് 7-10 (പുരുഷന്മാര്‍)
കാറ്റഗറി-4 ഐറിഷ് ലീഗ് ഡിവിഷന്‍സ് 1-3 (മിക്സഡ്)
കാറ്റഗറി-5 ഐറിഷ് ലിഗ് ഡിവിഷന്‍സ് 4-6 (മിക്സഡ്)
കാറ്റഗറി- 6 ഐറിഷ് ലീഗ് ഡിവിഷന്‍സ് 7-10 (മിക്സഡ്)
കാറ്റഗറി-7 ലീഷര്‍ പ്ലേയേഴ്സ് (പുരുഷന്മാര്‍)

പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ നവംബര്‍ 27 നു മുമ്പായി ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.
വിവരങ്ങള്‍ക്ക്:
സിജു ജോസ് (087 777 8744),സാജു കുമാര്‍(0894832154)

Scroll To Top