Sunday December 04, 2016
Latest Updates

മൈന്‍ഡ് 2016 ലെ പ്രവര്‍ത്തന പരിപാടികള്‍ പ്രഖ്യാപിച്ചു:കിഡ്‌സ്‌ഫെസ്റ്റ് ഏപ്രില്‍ 2,3 തിയതികളില്‍

മൈന്‍ഡ് 2016 ലെ പ്രവര്‍ത്തന പരിപാടികള്‍ പ്രഖ്യാപിച്ചു:കിഡ്‌സ്‌ഫെസ്റ്റ്  ഏപ്രില്‍ 2,3 തിയതികളില്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മൈന്‍ഡ് 2016 പ്രവര്‍ത്തന വര്‍ഷത്തെ മുഖ്യ പരിപാടികള്‍ പ്രഖ്യാപിച്ചു.
ഈ വര്‍ഷത്തെ മൈന്‍ഡ് കിഡ്‌സ്‌ഫെസ്റ്റ് ഏപ്രില്‍ 2,3 തിയതികളില്‍ ഗ്രിഫിത്ത് അവന്യൂവിലെ സ്‌കൂള്‍ മുറൈ നാഷണല്‍ ബോയ്‌സ് സ്‌കൂളില്‍ നടത്തപ്പെടും.
താഴെ പറയും വിധമായിരിക്കും മറ്റു പ്രവര്‍ത്തന പരിപാടികള്‍ സംഘടിപ്പിക്കുക.
മെയ് :ബാര്‍ബിക്യു പാര്‍ട്ടി
ജൂണ്‍: ഫാമിലി ടൂര്‍
സെപ്റ്റംബര്‍ 10: തിരുവോണം 2015
സെപ്റ്റംബര്‍ :ക്രിക്കറ്റ് മത്സരം
ഒക്ടോബര്‍:യൂറോപ്പ് ടൂര്‍
നവംബര്‍: ബാഡ്മിന്റണ്‍ മത്സരം
ഡിസംബര്‍ 30 : ക്രിസ്തുമസ്പുതുവത്സര ആഘോഷങ്ങള്‍
മുന്‍ വര്‍ഷങ്ങളിലേത് പോലെ ഡബ്ലിന്‍ സിറ്റി കൗണ്‍സിലുമായി സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടന മുന്‍ഗണന നല്‍കും. കഴിഞ്ഞ വര്‍ഷങ്ങളിലേതു പോലെ ജീവകാരുണ്യപദ്ധതി ഈ വര്‍ഷവും തുടരും.
സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലേയ്ക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്ത :മജു പേയ് ക്കല്‍

Scroll To Top