Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ വിക്ലോയില്‍ മലയാളിയായ സ്‌കൂള്‍ വിദ്യാര്‍ഥി നിര്യാതനായി

അയര്‍ലണ്ടിലെ വിക്ലോയില്‍ മലയാളിയായ സ്‌കൂള്‍ വിദ്യാര്‍ഥി നിര്യാതനായി

ഡബ്ലിന്‍ :അയര്‍ലണ്ടിലെ പ്രമുഖ ഫോട്ടോഗ്രാഫര്‍ വിക്ലോ ആഷ്‌ഫോര്‍ഡിലെ ചെറി മാര്‍ട്ടിന്റെയും,ലെപ്പേര്‍ഡ്‌സ് ടൌണ്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ആന്‍സിയുടെയും മകനും വിക്ലോയിലെ കൊളാഷ്‌ക ക്രൈബ സ്‌കൂളിലെ  ജൂണിയര്‍ സെര്‍റ്റ് തേര്‍ഡ് ഇയര്‍ വിദ്യാര്‍ഥിയുമായിരുന്ന മിലന്‍ മാര്‍ട്ടിന്‍(15)നിര്യാതനായ വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു.ചങ്ങനാശ്ശേരി ചന്തയിലെ കുടപ്പന പോളയ്ക്കല്‍ കുടുംബാംഗമാണ്.

സംസ്‌കാരം പിന്നീട് കൌണ്ടി വിക്ലോ  പള്ളിയിലെ ശിശ്രൂഷകള്‍ക്ക് ശേഷം രാത്‌ന്യൂ സിമിത്തേരിയില്‍ നടത്തപ്പെടും

കഴിഞ്ഞ ചൊവ്വാഴ്ച്ച പെട്ടന്ന് സ്‌കൂളില്‍ വെച്ചുണ്ടായ അസുഖത്തെ തുടര്‍ന്ന് ബൂമോണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മിലന് ഇന്ന് പുലര്‍ച്ചെയോടെ തന്നെ മസ്ഥിഷ്‌ക മരണം സംഭവിച്ചിരുന്നു.തുടര്‍ന്ന് വൈകിട്ട്  4 മണിയോടെയാണ് സ്ഥിരീകരിച്ചത്.

സാധാരണപോലെ ചൊവ്വാഴ്ച്ചയും സ്‌കൂളിലേയ്ക്ക് പോയ മിലന്‍ ക്ലാസില്‍ വെച്ച് ദേഹാസ്വസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ടീച്ചറെ വിവരം അറിയിക്കുകയും പെട്ടന്ന് തന്നെ കുഴഞ്ഞു വീഴുകയുമായിരുന്നു.ക്രംലിന്‍ ആശുപത്രിയിലെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ബൂമോണ്ടിലേയ്ക്ക് മാറ്റി.തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

ബൂമോണ്ട് ആശുപത്രിയിലെ വിദഗ്ദസംഘം മിലന്റെ ജീവന്‍ രക്ഷിക്കാനായി നടത്തിയ എല്ലാ ശ്രമങ്ങളും വിഫലമായത്തോടെ ദൈവഹിതത്തിന് ആ കുരുന്നു ജീവന്‍ കീഴടങ്ങുകയായിരുന്നു.

 മിലന്റെ മാതാവ് ആന്‍സി കാഞ്ഞിരപ്പള്ളി ചിറക്കടവ് ആലപ്പാട്ട് കുടുംബാംഗം. രണ്ടാം ക്ലാസ് വിദ്യാര്‍ഥി പാട്രിക് ഏക സഹോദരനാണ്

അപ്പനെപോലെ കാമറകളോടും ചിത്രകലയോടും ഏറെ പ്രതിപത്തി പുലര്‍ത്തിയിരുന്ന മിലന്‍ കേരളാ ഹൗസ് കാര്‍ണിവല്‍ വേദിയിലും ബ്രേയിലെ ഓണത്തോടനുബന്ധിച്ചും എടുത്ത ഫോട്ടോകള്‍ ശ്രദ്ധ നേടിയിരുന്നു.

RELATED NEWS…..

പൊന്നുമോന്റെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള മാര്‍ട്ടിന്റെയും ആന്‍സിയുടെയും ആഗ്രഹവും വിഫലമായി…മിലന്‍ ഇനി സ്വര്‍ഗ്ഗമാലാഖമാര്‍ക്കൊപ്പം 

http://irishmalayali.com/millans-death-news-2/

മിലന്‍ മാര്‍ട്ടീന്റെ സംസ്‌കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച്ച വിക്ലോയില്‍,അന്ത്യയാത്രയ്ക്ക് ഒരുക്കുന്നതും സ്‌കൂള്‍ യൂണിഫോമില്‍ ….

http://irishmalayali.com/milan-martin-funeral-news/

Scroll To Top