Wednesday May 24, 2017
Latest Updates

‘ധവള’വിപ്ലവത്തിന് തുടക്കമായി; 30 വര്‍ഷങ്ങള്‍ നീണ്ട മില്‍ക്ക് ക്വാട്ടാ സമ്പ്രദായം അവസാനിപ്പിച്ചു,ക്ഷീര കര്‍ഷകര്‍ ആഹ്ലാദത്തില്‍ 

‘ധവള’വിപ്ലവത്തിന് തുടക്കമായി; 30 വര്‍ഷങ്ങള്‍ നീണ്ട മില്‍ക്ക് ക്വാട്ടാ സമ്പ്രദായം അവസാനിപ്പിച്ചു,ക്ഷീര കര്‍ഷകര്‍ ആഹ്ലാദത്തില്‍ 

ഡബ്ലിന്‍ :യൂറോപ്യന്‍ യൂണിയന്റെ 30 വര്‍ഷം നീണ്ട മില്‍ക്ക് ക്വോട്ട സമ്പ്രദായം ഇന്നലെ മുതല്‍ നിര്‍ത്തലാക്കി,അയര്‍ലണ്ടിലെ ക്ഷീര കര്‍ഷകര്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായാണ് പ്രാഥമിക വിവരങ്ങള്‍. രാജ്യത്തെ ഡയറി ഫാമുകള്‍ക്കും കര്‍ഷകര്‍ക്കും ശുഭസൂചകമായ വാര്‍ത്തയാണെങ്കിലും മറ്റു ചിലയൂറോപ്യന്‍ രാജ്യങ്ങള്‍ ആശങ്കയോടെയാണ് ഇതിനെ നോക്കികാണുന്നത്.

യൂറോപ്യന്‍ യൂണിയന്‍ കര്‍ഷകര്‍ക്കായി നിശ്ചയിച്ച നിയമപ്രകാരം ഇന്നലെ വരെ ഒരു കര്‍ഷകന് ഉത്പാദിപ്പിക്കാന്‍ കഴിയുന്ന പാലിനും ദേശിയ തലത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പാലിനും പരിധിയുണ്ടായിരുന്നു. ഈ പരിധി ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തിയിരുന്നു. അതുകൊണ്ട് തന്നെ അധിക ഉല്‍പ്പാദനത്തിനുള്ള സ്രോതസ്സുകളുണ്ടായിരുന്നെങ്കിലും കര്‍ഷകര്‍ ആരും തന്നെ ഇതിന് മുതിര്‍ന്നിരുന്നില്ല. ഈ സമ്പ്രദായാണ് യൂറോപ്യന്‍ യൂണിയന്‍ ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്.

ഐറിഷ് ഫാര്‍മെഴ്‌സ് അസോസിയേഷന്റെ പഠനപ്രകാരം ക്വോട്ട നിര്‍ത്തലാക്കല്‍ മൂലം കയറ്റുമതി വരുമാനത്തില്‍ 1.3 ബില്ല്യന്റെ വര്‍ധനവുണ്ടാകും. കൂടാതെ പുതിയതായി 9,500 തൊഴിലവസരങ്ങളും അയര്‍ലണ്ടില്‍ മാത്രം സൃഷ്ടിക്കപ്പെടുമെന്ന് കൃഷി മന്ത്രി സൈമണ്‍ കോണ്‍വേ ഇന്നലെ പുറപെടുവിച്ച പ്രസ്താവനയില്‍ അറിയിച്ചു..

1984 മുതല്‍ നിലവിലുള്ള സമ്പ്രദായം പിന്‍വലിക്കുന്നതിനെ ലോകത്തിലെ എറ്റവും വലിയ പാല്‍ ഉല്‍പാദകരായ ജര്‍മനിയും, എറ്റവും വലിയ കയറ്റുമതി രാഷ്ട്രമായ അയര്‍ലണ്ടും ശുഭസൂചകമായാണ് നോക്കിക്കാണുന്നത് . എന്നാല്‍, പാല്‍ ഉല്‍പ്പാദനത്തിന്റെ പരിധി എടുത്തു കളയുന്ന തീരുമാനത്തോട് വിയോജിക്കുന്ന സംഘങ്ങളുമുണ്ട്. ഇവരുടെ നേതൃത്വത്തില്‍ ബ്രസ്സല്‍സിലെ യൂറോപ്യന്‍ പര്‍ലമെന്റിന്റെ മുന്നില്‍ പ്രതീകാത്മക ശവമടക്കല്‍ അടക്കമുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. യൂറോപ്യന്‍ മില്‍ക്ക് ബോര്‍ഡിനും ഈ തീരുമാനത്തോട് വിയോജിപ്പാണ്. 13 രാജ്യങ്ങളിലെ പ്രതിനിധികളാണ് ഈബോര്‍ഡിലുള്ളത്. ഒന്നിന് പുറകെ മറ്റൊന്ന് എന്ന രീതിയില്‍ പ്രശ്‌നങ്ങളുണ്ടാകുമെന്നും വിലയിടിവുണ്ടാകുമെന്നും ബോര്‍ഡ് ചെയര്‍മാന്‍ റൊമുവാള്‍ഡ് സ്‌കാബര്‍ മുന്നറിയിപ്പ് നല്‍കുന്നു.


Scroll To Top