Sunday December 11, 2016
Latest Updates

ജര്‍മ്മിനിയില്‍ സായുധ ആക്രമണ ഭീഷണി,റയില്‍ സര്‍വീസുകള്‍ നിര്‍ത്തി,ജനങ്ങളെ ഒഴിപ്പിച്ചു 

ജര്‍മ്മിനിയില്‍ സായുധ ആക്രമണ ഭീഷണി,റയില്‍ സര്‍വീസുകള്‍ നിര്‍ത്തി,ജനങ്ങളെ ഒഴിപ്പിച്ചു 

മ്യൂണിക്ക് :ആക്രമണ ഭീഷണിയെ തുടര്‍ന്ന് ജര്‍മിനിയിലെ മ്യൂണിക്കിലെ വിവിധ റയില്‍വേ സ്റ്റേഷനുകളില്‍ നിന്നും ജനങ്ങളെ നിര്‍ബന്ധമായി ഒഴിപ്പിച്ചു.പുതു വത്സരാഘോഷങ്ങളോട് അനുബന്ധിച്ചു ഭീകരാക്രമണം ഉണ്ടാകുമെന്ന വിശ്വസനീയമായ വിവരം അറിയുന്നതിനാലാണ് 
മ്യൂണിക്കിലെ പ്രധാനറയില്‍വേ സ്റ്റേഷനായ ഹബ്ട്ടാന്‍ഹോഫില്‍ നിന്നും,പാസിംഗില്‍ നിന്നുമാണ് ജനങ്ങളോട് ഒഴിഞ്ഞു പോകണമെന്ന് പോലിസ് അറിയിപ്പ് നല്കിയത്.ജര്‍മിനിയുടെ പലഭാഗങ്ങളില്‍ പോലിസ് ബന്തവസ് ശക്തമാക്കിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയ വഴി അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ജനങ്ങളും അതീവ ജാഗ്രതയിലാണ്.യാത്രകളും നവവത്സരാഘോഷങ്ങളും പലരും ഒഴിവാക്കിയിട്ടുണ്ട്.ട്രെയിനുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചു.ആസൂത്രിത അക്രമണങ്ങളെക്കുറിച്ചുള്ള കൃത്യമായ തെളിവുകളുടെ വെളിച്ചത്തിലാണ് മുന്നറിയിപ്പ് നല്‍കുന്നതെന്നും പോലിസ് ഫേസ് ബുക്ക് സന്ദേശങ്ങള്‍ വഴി ഓര്‍മ്മിപ്പിച്ചു 

Scroll To Top