Monday May 29, 2017
Latest Updates

മിലന് അന്ത്യോപചാരം അര്‍പ്പിക്കാനുള്ള അവസരം ശനി,ഞായര്‍ ദിവസങ്ങളില്‍ മാത്രം ,തിങ്കളാഴ്ച്ച സംസ്‌കാര ശുശ്രൂഷകള്‍ 

മിലന് അന്ത്യോപചാരം അര്‍പ്പിക്കാനുള്ള അവസരം ശനി,ഞായര്‍ ദിവസങ്ങളില്‍ മാത്രം ,തിങ്കളാഴ്ച്ച സംസ്‌കാര ശുശ്രൂഷകള്‍ 

വിക്ലോ:കഴിഞ്ഞ ദിവസം നിര്യാതനായ വിക്ലോയിലെ ചങ്ങനാശ്ശേരി കുടപ്പന പോളയ്ക്കല്‍ മിലന്‍ മാര്‍ട്ടിന്റെ(മിലന്‍ ചാക്കോ വര്‍ഗീസ് 15) സംസ്‌കാര കര്‍മ്മങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.

മിലന് അന്തിമോപചാരം അര്‍പ്പിക്കുന്നതിന് ശനി ഞായര്‍ ദിവസങ്ങളില്‍ മുമ്പ് നിശ്ചയിച്ച സമയങ്ങളില്‍ മാത്രമേ സൗകര്യം ക്രമീകരിച്ചിട്ടുള്ളൂവെന്ന് ഫ്യൂണറല്‍ ഹോം അധികൃതര്‍ അറിയിച്ചു.മിലന്റെ ഭൗതികദേഹം സെപ്റ്റംബര്‍ 5 ന് ശനിയാഴ്ച്ച ഉച്ചയ്ക്ക് 2 മുതല്‍ 4 മണി വരെയും,ഞായറാഴ്ച്ച വൈകിട്ട് 5 മുതല്‍ 7 വരെയും വിക്ലോ ടൌണിലെ ഫ്‌ലാനരീസ് ഫ്യൂനറല്‍ ഹോമില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കും. അതിന് ശേഷം അടയ്ക്കുന്ന മൃതപേടകം ഐറിഷ് സമ്പ്രദായം അനുസരിച്ച് പിന്നീട് തുറക്കില്ല. 

തിങ്കളാഴ്ച്ച രാവിലെ ഫ്യൂണറല്‍ ഹോമില്‍ നിന്നും പത്തര മണിയോടെ മൃതപേടകം വിക്ലോ സെന്റ് പാട്രിക്‌സ് പള്ളിയിലേയ്ക്ക് കൊണ്ട് വരും.11 മണിയ്ക്ക് ഫ്യൂണറല്‍ മാസ് ആരംഭിക്കും.ഫാ.ജോസ് ഭരണിക്കുളങ്ങര,ഫാ.ഡോണല്‍ റോച്ച്,ഫാ.ആന്റണി ചീരംവേലില്‍,ഫാ.ജോര്‍ജ് അഗസ്റ്റ്യന്‍ ഓ എസ് ബി എന്നിവരടങ്ങുന്ന വൈദീകര്‍ ഫ്യൂണറല്‍ മാസില്‍ കാര്‍മികത്വം വഹിക്കും.പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം റാത്ത്‌ന്യൂ സിമിത്തേരിയില്‍ സംസ്‌കാരം നടത്തപ്പെടും.

മിലന് ഏറെ പ്രിയപ്പെട്ട സ്‌കൂള്‍ യൂണിഫോമില്‍ തന്നെയാവും അവന്റെ അന്ത്യയാത്രയും. സ്‌കൂളിനേയും,അധ്യാപകരെയും, സഹപാഠികളെയും ഏറെ സ്‌നേഹിച്ച മിലനുള്ള ഏറ്റവും വലിയ ആദരവായിരിക്കും അതെന്നാണ് മിലന്റെ മാതാപിതാക്കള്‍ കരുതുന്നത്.

തിങ്കളാഴ്ച്ച മിലന്‍ മാര്‍ട്ടിന് വിക്ലോയിലെ കൊളാഷ്‌ക ക്രൈബ സ്‌കൂളിലെ സഹപാഠികള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി മിലന് അവര്‍ യാത്രാമൊഴി പറയും.മിലന്റെ നിര്യാണത്തില്‍ അനുശോചിച്ച് സ്‌കൂളിന് അന്നേ ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പരേതന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തുന്നവര്‍ റീത്തുകളും പുഷ്പഹാരങ്ങളും മറ്റും അര്‍പ്പിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് കുടുംബാംഗങ്ങളും ഫ്യൂണറല്‍ ക്രമീകരണങ്ങള്‍ക്ക് ചുമതലപ്പെട്ടവരും അഭ്യര്‍ഥിച്ചു.എന്നാല്‍ താത്പര്യമുള്ളവര്‍ക്ക് വിക്ലോ കാന്‍സര്‍ സപ്പോര്‍ട്ടിനായി സംഭാവനയര്‍പ്പിക്കാനുള്ള ബോക്‌സ് ഫ്യൂണറല്‍ ഹോമില്‍ ഉണ്ടായിരിക്കും.

www.wicklowparish.ie  എന്ന വെബ്ബ് സൈറ്റിലെ സെന്റ് പാട്രിക് പള്ളിയുടെ വെബ് കാമിലൂടെ പള്ളിയില്‍ നടത്തപ്പെടുന്ന ശിശ്രൂഷകള്‍ ലൈവായി കാണാവുന്നതാണ്.

Scroll To Top