Monday December 05, 2016
Latest Updates

മിലന്‍ മാര്‍ട്ടീന്റെ സംസ്‌കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച്ച വിക്ലോയില്‍,അന്ത്യയാത്രയ്ക്ക് ഒരുക്കുന്നതും സ്‌കൂള്‍ യൂണിഫോമില്‍ ….

മിലന്‍ മാര്‍ട്ടീന്റെ സംസ്‌കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച്ച വിക്ലോയില്‍,അന്ത്യയാത്രയ്ക്ക് ഒരുക്കുന്നതും സ്‌കൂള്‍ യൂണിഫോമില്‍ ….

maiവിക്ലോ:വ്യാഴാഴ്ച്ച നിര്യാതനായ വിക്ലോയിലെ ചങ്ങനാശ്ശേരി കുടപ്പന പോളയ്ക്കല്‍ മിലന്‍ മാര്‍ട്ടിന്റെ സംസ്‌കാരം തിങ്കളാഴ്ച്ച രാവിലെ 11 മണിയ്ക്ക് വിക്ലോ ടൌണിലെ സെന്റ് പാട്രിക്‌സ് പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം റാത്ത്‌ന്യൂ സിമിത്തേരിയില്‍ നടത്തപ്പെടും.

മിലന് ഏറെ പ്രിയപ്പെട്ട സ്‌കൂള്‍ യൂണിഫോമില്‍ തന്നെയാവും അവന്റെ അന്ത്യയാത്രയും.സ്‌കൂളിനേയും,അധ്യാപകരെയും,സഹപാഠികളെയും ഏറെ സ്‌നേഹിച്ച മിലനുള്ള ഏറ്റവും വലിയ ആദരവായിരിക്കും അതെന്നാണ് മിലന്റെ മാതാപിതാക്കള്‍ കരുതുന്നത്.

മിലന്റെ ഭൗതികദേഹം സെപ്റ്റംബര്‍ 5 ന് ശനിയാഴ്ച്ച ഉച്ചയ്ക്ക് 2 മുതല്‍ 4 മണി വരെയും,ഞായറാഴ്ച്ച വൈകിട്ട് 5 മുതല്‍ 7 വരെയും വിക്ലോ ടൌണിലെ ഫ്‌ലാനരീസ് ഫ്യൂനറല്‍ ഹോമില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കും.

തിങ്കളാഴ്ച്ച മിലന്‍ മാര്‍ട്ടിന് വിക്ലോയിലെ കൊളാഷ്‌ക ക്രൈബ സ്‌കൂളിലെ സഹപാഠികള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കും.ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി മിലന് അവര്‍ യാത്രാമൊഴി പറയും.മിലന്റെ നിര്യാണത്തില്‍ അനുശോചിച്ച് സ്‌കൂളിന് അന്നേ ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.മിലന്‍ മുമ്പ് പഠിച്ചിരുന്ന സെന്റ് പാട്രിക് സ്‌കൂള്‍,വിക്ലോ കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

11 മണിയ്ക്ക് വിക്ലോ ടൌണ്‍ പള്ളിയില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും.ഫാ.ജോസ് ഭരണിക്കുളങ്ങര,ഫാ.ഡോണല്‍ റോച്ച്,ഫാ.ആന്റണി ചീരംവേലില്‍,ഫാ.ജോര്‍ജ് അഗസ്റ്റ്യന്‍ ഓ എസ് ബി എന്നിവരടങ്ങുന്ന വൈദീകര്‍ ഫ്യൂണറല്‍ മാസില്‍ കാര്‍മികത്വം വഹിക്കും.

മിലന്റെ ആകസ്മിക നിര്യാണത്തില്‍ അനുശോചിച്ച് ബ്രേയില്‍ ശനിയാഴ്ച്ച നടത്താനിരുന്ന ഓണാഘോഷ പരിപാടികള്‍ മാറ്റി വെച്ചതായി സംഘാടകര്‍ അറിയിച്ചു.

അയര്‍ലണ്ടിലെ പ്രമുഖ വീഡിയോ ഗ്രാഫറും വിക്ലോ ആഷ്‌ഫോര്‍ഡിലെ താമസക്കാരനുമായ ചെറി മാര്‍ട്ടിന്റെയും,ലെപ്പേര്‍ഡ്‌സ് ടൌണ്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ആന്‍സിയുടെയും മകനും വിക്ലോയിലെ കൊളാഷ്‌ക ക്രൈബ സ്‌കൂളിലെ ജൂണിയര്‍ സെര്‍റ്റ് തേര്‍ഡ് ഇയര്‍ വിദ്യാര്‍ഥിയുമായിരുന്ന മിലന്‍ മാര്‍ട്ടിന്‍(15)വ്യാഴാഴ്ച്ച വൈകിട്ട് 4 മണിയോടെയാണ് നിര്യാതനായത്.

RELATED NEWS

അയര്‍ലണ്ടിലെ വിക്ലോയില്‍ മലയാളിയായ സ്‌കൂള്‍ വിദ്യാര്‍ഥി നിര്യാതനായി

 http://irishmalayali.com/millans-death-announcement/

പൊന്നുമോന്റെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള മാര്‍ട്ടിന്റെയും ആന്‍സിയുടെയും ആഗ്രഹവും വിഫലമായി…മിലന്‍ ഇനി സ്വര്‍ഗ്ഗമാലാഖമാര്‍ക്കൊപ്പം 

http://irishmalayali.com/millans-death-news-2/

 

Scroll To Top