Thursday November 23, 2017
Latest Updates

വിങ്ങിപ്പൊട്ടുന്ന മനസോടെ വിക്ലോ നഗരം മിലന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു,സമ്മാനങ്ങളുമായി സുഹൃത്തുക്കള്‍,നിറമിഴിയോടെ സഹപാഠികള്‍

വിങ്ങിപ്പൊട്ടുന്ന മനസോടെ വിക്ലോ നഗരം മിലന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു,സമ്മാനങ്ങളുമായി സുഹൃത്തുക്കള്‍,നിറമിഴിയോടെ സഹപാഠികള്‍

funa 9 secവിക്ലോ:വിക്ലോയുടെ വാത്സല്യം മുഴുവനുമായാണ് അവര്‍ ഫ്‌ലാനരന്‍സ് ഫ്യൂണറല്‍ ഹോമിലേയ്ക്ക് എത്തിയത്.ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം അവര്‍ അവനെ കാണാനെത്തിയതാണ്.പതിനഞ്ചു വര്‍ഷങ്ങളില്‍ അവര്‍ പിരിഞ്ഞിരുന്നത് അപൂര്‍വ്വമാണ്. അപ്പന്റെയും അമ്മയുടെയും പിന്നാലെ അവനും നിഴലുപോലെ കൂടെയുണ്ടായിരുന്നു. 

ഇപ്പോള്‍ ഒരു ദിവസത്തെ ഇടവേള.

ആശുപത്രിയില്‍ നിന്നും ഫ്‌ലാനറല്‍ ഫ്യൂണറല്‍ ഹോമുകാര്‍ വ്യാഴാഴ്ച്ച മിലന്റെ ശരീരം ഏറ്റെടുക്കുമ്പോള്‍ മുത്തം കൊടുത്ത് പിരിഞ്ഞതായിരുന്നു മാര്‍ട്ടിനും ആന്‍സിയും. 

നിറകണ്ണുകളുമായി ഫ്‌ലാനറല്‍സിലേയ്ക്ക് വരുമ്പോള്‍ അവര്‍ മറക്കാത്ത ഒരു കാര്യമുണ്ടായിരുന്നു..മിലന്റെ കാമറ,മൊബൈല്‍ ഫോണ്‍, അവന്‍ ഒരിക്കലും പിരിയാന്‍ ഇഷ്ട്ടപ്പെടാത്ത സാധനങ്ങള്‍. 

രണ്ടു മണിയ്ക്ക് പൊതുദര്‍ശനം ആരംഭിക്കും മുമ്പ് ഏതാനം നിമിഷങ്ങള്‍ അവരുടെ   കുടുംബത്തിനായി മാത്രം  മാറ്റിവെച്ചു.മൗനസംവാദം. നിത്യവീട്ടില്‍ കര്‍തൃന് മുത്തം കൊടുക്കാന്‍ യാത്രപോയ പൊന്നുമോന്റെ രൂപം ഒരു മാലാഖയെ പോലെ തെളിഞ്ഞ് മിന്നുന്നത് അവര്‍ നോക്കി നിന്നു.കണ്ണീര്‍ കവിളിലൂടെ ധാരധാരയാക്കി ഒഴുകവേ അവര്‍ പരസ്പരം ആശ്വസിപ്പിച്ചു.

‘അച്ചാച്ചന്റെ’ മുഖത്തായിരുന്നു പാട്രിക്കിന്റെ കണ്ണുകള്‍.വീട്ടില്‍ ജ്യേഷ്ട്ടനെ കാണാത്തത്തില്‍ അസ്വസ്ഥനായിരുന്നു ആ രണ്ടാം ക്ലാസുകാരന്‍.ഇനി ‘അച്ചാച്ചന്റെ ഫോട്ടോ സ്വീകരണമുറിയില്‍ എപ്പോഴും കണ്ടു കൊണ്ടിരിക്കുവാന്‍ വെക്കണമെന്ന് പാട്രിക് അമ്മയോടും അപ്പയോടും പറഞ്ഞുക്കഴിഞ്ഞു.

മനോഹരമായ ഒരു സ്വിസ്സ് വാച്ച് …അത് മിലന്റെ ഒരാഗ്രഹമായിരുന്നു.പല തവണ സ്വിസ്സ് വാച്ചിന്റെ സവിശേഷതകള്‍ അവന്‍ ചോദിച്ചത് മാര്‍ട്ടിന്റെ കുടുബസുഹൃത്തിനോടായിരുന്നു.വാച്ചിന്റെ സവിശേഷതകളെ പറ്റിയുള്ള ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള ചോദ്യം കേട്ട് അവനു കൊടുക്കാന്‍ വേണ്ടി കുടുംബ സുഹൃത്ത് ഒരു സ്വിസ്സ് വാച്ച് വാങ്ങി കരുതി വെച്ചിരുന്നു.ഏറ്റവും അടുത്ത വിശേഷ ദിവസത്തില്‍ മിലന് സമ്മാനമായി കൊടുക്കാന്‍ ആയിരുന്നു അത്.അതുമായാണ് ആ സുഹൃത്ത് എത്തിയത്.ഉറങ്ങിയെന്ന പോലെ കിടക്കുന്ന മിലന് മുമ്പില്‍ അത് സമര്‍പ്പിച്ചപ്പോള്‍ അവന്‍ സ്വര്‍ഗത്തില്‍ ഇരുന്നു പുഞ്ചിരിച്ചു കാണും.മിഴിനീരുമായി സുഹൃത്ത് മിലനോട് യാത്ര ചോദിച്ചു.

ഇന്ന് മിലന്‍ ചാക്കോ വര്‍ഗീസിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയവര്‍ വിങ്ങിപൊട്ടുകയായിരുന്നു ഓരോ നിമിഷവും.

ചങ്ങനാശേരി അങ്ങാടിയിലെ കുടപ്പന പോളയ്ക്കല്‍ വീട്ടിലെ മിലന്‍ വിക്ലോയിലെ ജനങ്ങള്‍ക്ക് അത്ര പ്രിയപ്പെട്ടവനായിരുന്നു.അവന്റെ ബാല്യവും കൗമാരവും ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള ഈ മലനിരകളുടെ നഗരത്തിലായിരുന്നു.

കണ്ണീരില്‍ കുതിര്‍ന്നാണ് സ്‌കൂളിലെ ടീച്ചര്‍മാരും സഹപാഠികളും ഫ്‌ലാനറലില്‍ എത്തിയത്.തങ്ങളോടൊപ്പം ജീവിതത്തിന്റെ അവസാന ദിവസവും കണ്ട അതേ യൂണിഫോമില്‍ മിലാനെ കണ്ട് അവര്‍ വിങ്ങിപൊട്ടുകയായിരുന്നു.

ബ്രേയിലെയും വിക്ലോയിലെയും സുഹൃത്തുക്കള്‍ മരിച്ച വിശ്വാസികള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനകള്‍ ചൊല്ലി മാര്‍ട്ടിന്റെ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു.അയര്‍ലണ്ടിലെ വിവിധ ക്രൈസ്തവ സഭാ പ്രതിനിധികള്‍ ഫ്യൂണറല്‍ ഹോമിലെത്തി പരേതന്റെ ആത്മാശാന്തിയ്ക്കായി പ്രാര്‍ഥനയര്‍പ്പിച്ചു.സീറോ മലബാര്‍ സഭയുടെ കോര്‍ക്കിലെ ചാപ്ല്യന്‍ ഫാ.ഫ്രാന്‍സീസ് നീലങ്കാവില്‍ ,മാര്‍ത്തോമാ സഭയിലെ ഫാ.ജയിംസന്‍,ഓര്‍ത്തഡോക്‌സ് സഭയിലെ ഫാ.അനീഷ്,തുടങ്ങി നിരവധി വൈദീകരും സുവിശേഷ പ്രവര്‍ത്തകരും മിലന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

വിക്ലോയുടെ കവി .ഷോണ്‍ ഓലഹനും വിക്ലോയിലെ നഗരസഭാ കൌണ്‍സിലര്‍മാരും,മാര്‍ട്ടിന്റെയും ആന്‍സിയുടെയും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമടക്കം മിലന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

മിലന്റെ ഭൗതികദേഹം നാളെ (ഞായറാഴ്ച്ച) വൈകിട്ട് 5 മുതല്‍ 7 വരെ വിക്ലോ ടൌണിലെ ഫ്‌ലാനരീസ് ഫ്യൂനറല്‍ ഹോമില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കുന്നുണ്ട്.അതിന് ശേഷം അടയ്ക്കുന്ന മൃതപേടകം ഐറിഷ് സമ്പ്രദായം അനുസരിച്ച് പിന്നീട് തുറക്കില്ല. 

തിങ്കളാഴ്ച്ച രാവിലെ ഫ്യൂണറല്‍ ഹോമില്‍ നിന്നും പത്തര മണിയോടെ മൃതപേടകം വിക്ലോ സെന്റ് പാട്രിക്‌സ് പള്ളിയിലേയ്ക്ക് കൊണ്ട് വരും.11 മണിയ്ക്ക് ഫ്യൂണറല്‍ മാസ് ആരംഭിക്കും.ഫാ.ജോസ് ഭരണിക്കുളങ്ങര,ഫാ.ഡോണല്‍ റോച്ച്,ഫാ.ആന്റണി ചീരംവേലില്‍, ഫാ.ജോര്‍ജ് അഗസ്റ്റ്യന്‍ ഓ എസ് ബി എന്നിവരടങ്ങുന്ന വൈദീകര്‍ ഫ്യൂണറല്‍ മാസില്‍ കാര്‍മികത്വം വഹിക്കും.പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം റാത്ത്‌ന്യൂ സിമിത്തേരിയില്‍ സംസ്‌കാരം നടത്തപ്പെടും.

ഐറിഷ് മലയാളി ന്യൂസ് ബ്യൂറോ (ഫോട്ടോ:ഗീവര്‍ഗീസ് ജോര്‍ജ് (പ്രിന്‍സ് )funa scfuna 5 ffuna mfuna 5 ffuna uufuna dfuna5funa 3funa f

 

 

Scroll To Top