Friday December 02, 2016
Latest Updates

ഐറീഷ് പ്രസിഡണ്ടിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സ്ത്രീ ജയിലിലായി 

ഐറീഷ് പ്രസിഡണ്ടിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സ്ത്രീ ജയിലിലായി 

Michael_D_Higginsഡബ്ലിന്‍:ഐറിഷ് പ്രസിഡണ്ട് മൈക്കില്‍ ഡി ഹിഗിന്‍സും ഭാര്യ സബീനയും യൂ കെയില്‍ പ്രവേശിച്ചാല്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സ്ത്രീയെ അറസ്റ്റ് ചെയ്തു ജയിലിലാക്കി.2014 ഏപ്രിലില്‍ ഹിഗിന്‍സ് യൂ കെ സന്ദര്‍ശിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ആനി ഫെന്നല്‍ എന്ന 57 കാരി പ്രസിഡണ്ടിന്റെ ഓഫിസില്‍ നിരവധി തവണ ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്തിയത്.’ബ്രിട്ടന്റെ മണ്ണില്‍ കാലുകുത്തിപ്പോയാല്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞാവും അയര്‍ലണ്ടില്‍ തിരിച്ചെത്തുക എന്നായിരുന്നു ഫോണ്‍ വഴിയുള്ള ഭീഷണി.

പബ്‌ളിസിറ്റിയ്ക്ക് വേണ്ടി ഇതടക്കം ഒട്ടേറെ ഭീഷണി സന്ദേശങ്ങള്‍ സ്ഥിരമായി അയയ്ക്കുന്ന ആളാണ് ഫെന്നലെന്ന് വാദിഭാഗം മൊഴിനല്‍കി.2014 നവംബറില്‍ ഡയലിന് ബോംബ് വെച്ചിട്ടുണ്ട് എന്ന് ഭീഷണി മുഴക്കിയതും ഇവര്‍ തന്നെയാണ്.ഇവരുടെ ഫോണ്‍ ട്രേസ് ചെയ്‌തെത്തിയ ഗാര്‍ഡയോട് ഇവര്‍ കുറ്റം നിഷേധിച്ചില്ല. 

കോടതിയില്‍ ഹാജരാക്കിയ ഇവരെ ജൂലൈ വരെ റിമാന്‍ഡില്‍ വെയ്ക്കാന്‍ കോടതി ഉത്തരവിട്ടു .

Scroll To Top